|
| ആഞ്ഞടിക്കാന്‍ വീണ്ടും നരേന്‍ |
| ചൊവ്വ, 12 ഫെബ്രുവരി 2008 ( 15:46 IST ) | |
മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴിലേക്ക് ചുവടു മാറ്റിയ നരേന്‍ തിയേറ്ററുകളില്‍ ഉത്സവം തീര്‍ക്കുന്ന ഒരു ചിത്രവുമായി ഈ ആഴ്ച എത്തുന്നു. വെള്ളിയാഴ്ച റിലീസാകുന്ന തമിഴ് ചിത്രം ‘അന്‍ജാതെ’ വന്‍ വിജയം നേടുമെന്നാണ് സിനിമാലോകത്തെ പ്രതീക്ഷ. മിഷ്കിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നരേന്‍ അതിഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ചിത്തിരം പേശുതെടി, നെഞ്ചിരുക്കും വരൈ, പള്ളിക്കൂടം എന്നീ സിനിമകള്‍ക്ക് ശേഷം നരേന്‍ നായകനാകുന്ന തമിഴ് ചിത്രമാണ് അന്‍ജാതെ. നരേന്‍ തമിഴില്‍ അരങ്ങേറിയ ചിത്തിരം പേശുതെടിയുടെ സംവിധായകനാണ് മിഷ്കിന്‍. ആ ചിത്രം വന്‍ വിജയമായിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ വാനോളമാകുന്നു.
ചിത്തിരം പേശുതെടിയ്ക്ക് ശേഷം പുറത്തിറങ്ങിയ മറ്റ് നരേന്‍ ചിത്രങ്ങള്‍ ശരാശരി വിജയം മാത്രമാണ് നേടിയത്. ഇതില്‍ പള്ളിക്കൂടം സംവിധാനം ചെയ്തത് തമിഴിലെ പ്രശസ്ത സംവിധായകനായ തങ്കര്‍ ബച്ചനായിരുന്നു. അന്‍ജാതെയിലൂടെ തമിഴില്‍ സ്വന്തമായൊരു സിംഹാസനം ഉറപ്പിക്കാന്‍ കഴിയുമെന്ന് നരേന്‍ കണക്കുകൂട്ടുന്നു. മലയാളത്തില്‍ കമല്‍ ചിത്രത്തിലാണ് നരേന്‍ ഇനി അഭിനയിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന.... |
| |
|
|
|
|
|
|
|