|
| പൃഥ്വി ഇനി എടിഎം മോഷ്ടാവ് |
| 13 ഫെബ്രുവരി 2008 ( 11:42 IST ) | |
പൃഥ്വിരാജ് കള്ളനാകുന്നു. ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് പൃഥ്വിരാജ് കേരളത്തിലങ്ങോളമിങ്ങോളമുള്ള എ ടി എമ്മുകളില്‍ മോഷണം നടത്തുന്നവനായി അഭിനയിക്കുന്നത്. ചോക്ലേറ്റിന്‍റെ രചയിതാക്കളായ സച്ചിയും സേതും ചേര്‍ന്ന് രചിക്കുന്ന ഈ സിനിമയുടെ പേര് ‘റോബിന്‍ഹുഡ്‘ എന്നാണ്. ട്വന്‍റി20യ്ക്ക് ശേഷം റോബിന്‍ഹുഡിന്‍റെ ചിത്രീകരണം ആരംഭിക്കാനാണ് ജോഷി ആലോചിക്കുന്നത്.
സച്ചിയും സേതുവും ചോക്ലേറ്റിന് മുന്‍പ് എഴുതിയ തിരക്കഥയാണ് റോബിന്‍ഹുഡ്. അവര്‍ തന്നെ സംവിധാനം ചെയ്യാനായിരുന്നു പരിപാടി. എന്നാല്‍ പറ്റിയ നിര്‍മ്മാതാവിനെ ഒത്തു വരാത്തതിനാല്‍ അത് നടന്നില്ല. പിന്നീട് ഷാഫിക്കു വേണ്ടി ചോക്ലേറ്റ് എഴുതി. ഇപ്പോഴിതാ തങ്ങളുടെ ആദ്യ തിരക്കഥ അവര്‍ ജോഷിക്ക് നല്‍കിയിരിക്കുകയാണ്.
ഒരു ഹൈടെക് കള്ളനാണ് ഈ ചിത്രത്തില്‍ പൃഥ്വിരാജ്. എ ടി എമ്മുകള്‍ കവര്‍ച്ച ചെയ്യുന്നതിലാണ് അയാള്‍ക്ക് താല്പര്യം. വലിയ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് സാഹസികമായാണ് അയാളുടെ മോഷണം. പൃഥ്വിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇതെന്നാണ് കരുതുന്നത്. തമിഴില്‍ ഷങ്കര്‍ സംവിധാനം ചെയ്ത ‘ജന്‍റില്‍മാന്‍’ പോലെയൊരു ചിത്രമായിരിക്കും ഇതെന്നും വാര്‍ത്തകള്‍ പ്രചരിച്ചു കഴിഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന.... |
| |
|
|
|
|
|
|
|