|
| റോബോട്ടില്‍ ഐശ്വര്യയില്ല |
| 13 ഫെബ്രുവരി 2008 ( 13:03 IST ) | |
ഷങ്കര്‍ - രജനീകാന്ത് ടീമിന്‍റെ ബ്രഹ്മാണ്ഡ ചിത്രമായ ‘റോബോട്ടി’ല്‍ നിന്ന് ഐശ്വര്യ റായ് ബച്ചന്‍ പുറത്ത്. രജനീകാന്തിന്‍റെ നായികയായി ഐശ്വര്യയെ തീരുമാനിച്ച ശേഷമാണ് അപ്രതീക്ഷിതമായി ഈ മാറ്റമുണ്ടാകുന്നത്. ആറു കോടി രൂപയ്ക്കാണ് ഈ സിനിമയിലേക്ക് ഐശ്വര്യയെ കരാര്‍ ചെയ്തത്. എന്നാല്‍ രണ്ടു വര്‍ഷത്തെ കാള്‍ഷീറ്റ് ഷങ്കര്‍ ആവശ്യപ്പെട്ടതോടെ ഐശ്വര്യ പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ രജനിക്കായി പുതിയ നായികയെ അന്വേഷിക്കുന്നതിന്‍റെ തിരക്കിലാണ് ഷങ്കര്‍ ക്യാമ്പ് എന്നറിയുന്നു.
താന്‍ അമ്മയാകാന്‍ ആഗ്രഹിക്കുന്നതിനാല്‍ രണ്ടു വര്‍ഷത്തെ കാള്‍ഷീറ്റ് നല്‍കാനാവില്ല എന്ന് ഐശ്വര്യ ഷങ്കറിനെ അറിയിച്ചു എന്നാണ് സൂചന. ഐശ്വര്യ ഗര്‍ഭിണിയാണെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഐശ്വര്യയും അഭിഷേകും അതെല്ലാം നിഷേധിച്ചിരുന്നു. എന്നാല്‍ തന്‍റെ മുപ്പത്തിയഞ്ചാം ജന്മദിനത്തിന് മുന്‍പ് അമ്മയാകണമെന്നും അതിനാല്‍ രണ്ടു വര്‍ഷത്തേക്ക് കാള്‍ഷീറ്റ് ബ്ലോക്ക് ചെയ്യാന്‍ കഴിയില്ലെന്നുമാണ് ഐശ്വര്യ ഷങ്കറിനെ അറിയിച്ചത്.
മറ്റൊരു വാര്‍ത്ത, റോബോട്ടില്‍ രജനിയുടെ നായികയായി അഭിനയിക്കാന്‍ അസിന്‍ അങ്ങേയറ്റം ആഗ്രഹിക്കുന്നു എന്നതാണ്. നായികയാക്കാന്‍ ഷങ്കര്‍ ഇതു വരെ വിളിച്ചിട്ടില്ലെങ്കിലും, റോബോട്ടിന്‍റെ ചിത്രീകരണ സമയത്തേക്ക് തന്‍റെ ഡേറ്റ് അസിന്‍ ബ്ലോക്ക് ചെയ്ത് കഴിഞ്ഞു. ഐശ്വര്യ പിന്‍മാറിയതോടെ അസിനെത്തേടി ആ മഹാഭാഗ്യം എത്തുമോ എന്ന് കാത്തിരിക്കുകയാണ് സിനിമാലോകം. റോബോട്ട് എന്ന പേര് ‘യന്ത്ര’ എന്ന് മാറ്റാന്‍ ഷങ്കര്‍ തീരുമാനിച്ചിട്ടുണ്ട്. 130 കോടി രൂപയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും... |
| |
|
|
|
|
 | | AP |
| | | റോബോട്ടില്‍ ഐശ്വര്യ അഭിനയിക്കില്ല | | ഷങ്കര്‍ - രജനീകാന്ത് ടീമിന്‍റെ ബ്രഹ്മാണ്ഡ ചിത്രമായ ‘റോബോട്ടി’ല്‍ നിന്ന് ഐശ്വര്യ റായ് ബച്ചന്‍ പുറത്ത്. രജനീകാന്തിന്‍റെ നായികയായി ഐശ്വര്യയെ തീരുമാനിച്ച ശേഷമാണ് അപ്രതീക്ഷിതമായി ഈ മാറ്റമുണ്ടാകുന്നത്. ആറു കോടി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 2008-09 ലെ കേന്ദ്ര റെയില്‍വേ ബഡ്ജറ്റ് ഫെബ്രുവരി 26 ന് അവതരിപ്പിക്കും. പൊതു ബഡ്‌ജറ്റ് ഫെബ്രുവരി 29 ന് അവതരിപ്പിക്കും. ഫെബ്രുവരി 25ന് തുടങ്ങുന്ന പാര്‍ലമെന്‍റിന്‍റെ ബഡ്ജറ്റ് |
| |
|
|
|
|
|
|
|