|
| കുനാലിന്‍റെ മരണം കൊലപാതകം? |
| ബുധന്‍, 13 ഫെബ്രുവരി 2008 ( 15:54 IST ) | |
തമിഴ് യുവനടന്‍ കുനാല്‍ സിംഗിന്‍റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി പിതാവ് റിട്ടയേര്‍ഡ് കേണല്‍ രാജേന്ദ്രസിംഗ് രംഗത്തെത്തി. കുനാല്‍ ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവുമില്ലെന്നും ഇതൊരു കൊലപാതകമാണെന്നും അദ്ദേഹം പറയുന്നു. മുന്‍പ് ചില ഭൂമി ഇടപാടുകളില്‍ കുനാല്‍ പങ്കാളിയായിരുന്നെന്നും ഏതെങ്കിലും ഒരു ഭൂമാഫിയയായിരിക്കും ഈ മരണത്തിനു പിന്നിലെന്നുമാണ് രാജേന്ദ്രസിംഗ് പറയുന്നത്.
“കുനാലിന്‍റെ പുതിയ ചിത്രമായ യോഗി വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണ്. ആ ചിത്രത്തെക്കുറിച്ച് കുനാലിന് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ഈ ചിത്രത്തെക്കുറിച്ചും വരാന്‍ പോകുന്ന പ്രൊജക്ടുകളെക്കുറിച്ചുമൊക്കെ കുനാല്‍ സുഹൃത്തുക്കളോടും സിനിമയിലെ സഹപ്രവര്‍ത്തകരോടും സംസാരിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാള്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന കാരണം പറഞ്ഞ് എങ്ങനെ ആത്മഹത്യയ്ക്ക് മുതിരും?” കുനാലിന്‍റെ പിതാവ് ചോദിക്കുന്നു.
കുനാലും ഭാര്യ അനുരാധയും തമ്മില്‍ നല്ല ബന്ധമാണ്. അഹമ്മദ്‌നഗറില്‍ പിതാവിനെ കാണാനായി അനുരാധ പോയിരിക്കുകയായിരുന്നു. ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങള്‍ കാരണമാണ് കുനാല്‍ ജീവനൊടുക്കിയതെന്ന വാദങ്ങള്‍ക്കും അപ്പോള്‍ പ്രസക്തിയില്ല. കുനാലിന്‍റെ ജഡത്തില്‍ കൈയിലും കഴുത്തിലും നെഞ്ചിലും ചില പാടുകളുണ്ട്. ഇതും സംശയങ്ങള്‍ക്ക് ഇടയാക്കുന്നു - കുനാലിന്‍റെ പിതാവ് പറയുന്നു.
കുനാലിന്‍റെ കൂട്ടുകാരി ലവീന ഈ കൊലപാതകത്തിന് ദൃക്‌സാക്ഷിയാണെന്നാണ് രാജേന്ദ്രസിംഗ് ആരോപിക്കുന്നത്. “കുനാലിനെ കൊല്ലുന്നത് ലവീന കണ്ടിട്ടുണ്ട്. മറ്റാരുടെയോ ഭീഷണിയെ ഭയന്നാണ് ലവീന ഇതേപ്പറ്റി തുറന്നു പറയാത്തത്.” അദ്ദേഹം പറയുന്നു.
ഈ മാസം ആറിന് മുംബൈയിലെ അന്ധേരിയിലുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കുനാലിനെ കണ്ടെത്തിയത്. മികച്ച അവസരങ്ങള്‍ ലഭിക്കാത്തതിലുള്ള മനോവിഷമം കാരണം കുനാല്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസ് വെളിപ്പെടുത്തിയത്.
കതിര്‍ സംവിധാനം ചെയ്ത കാതലര്‍ ദിനം എന്ന സിനിമയിലൂടെയാണ് കുനാല്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ ചിത്രത്തില്‍ കുനാല്‍ അഭിനയിച്ച ‘എന്നവിളയഴകേ’ എന്ന ഗാനരംഗം ഏറെ പ്രശസ്തമായി. സോണാലി ബിന്ദ്രയായിരുന്നു ആ ചിത്രത്തില്‍ കുനാലിന്‍റെ നായിക.
പുന്നകൈ ദേശം, എങ്കെ എനതു കവിതൈ, വര്‍ഷമെല്ലാം വസന്തം, ദേവതയെ കണ്ടേന്‍, തിരുടിയ ഇദയത്തെ, അര്‍പ്പുതം, പാര്‍വൈ ഒണ്‍റെ പോതുമേ തുടങ്ങിയവയാണ് കുനാല്‍ അഭിനയിച്ച പ്രധാന സിനിമകള്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന.... |
| |
|
|
|
|
|
|
|