|
| പോരാട്ടത്തിന്‍റെ പട്ടാളക്കഥ വീണ്ടും |
| ബുധന്‍, 13 ഫെബ്രുവരി 2008 ( 17:22 IST ) | |
പട്ടാളക്കഥകള്‍ സിനിമയാക്കുന്നതിനായി മാത്രം സംവിധായക വേഷമണിഞ്ഞയാളാണ് മേജര്‍ രവി. മേജര്‍ നേരത്തെ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും പട്ടാളക്കാരുടെ ധീരപ്രയത്നങ്ങളെക്കുറിച്ചായിരുന്നു. ഇപ്പോള്‍ ‘കാര്‍ഗില്‍’ എന്നൊരു പട്ടാള സിനിമയുടെ കടലാസു ജോലികളിലാണ് മേജര്‍. ഈ സിനിമ മേജറിന്‍റെ ആദ്യ ചിത്രമായ ‘കീര്‍ത്തിചക്ര’യുടെ രണ്ടാം ഭാഗമാണ്. മോഹന്‍ലാല്‍ തന്നെയാണ് നായകന്‍.
കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഈ സിനിമയിലെ പ്രമേയം. കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ ത്യജിച്ചവര്‍ക്കുള്ള ആദരം കൂടിയായിരിക്കും ഈ സിനിമയെന്നാണ് മേജര്‍ രവി പറയുന്നത്.
കീര്‍ത്തിചക്ര മെഗാഹിറ്റായ സിനിമയാണ്. എന്നാല്‍ മേജര്‍ രവിയുടെ രണ്ടാമത്തെ സിനിമ ‘മിഷന്‍ 90 ഡേയ്സ്’ ബോക്സോഫീസ് ദുരന്തമായിരുന്നു. ആ സിനിമയില്‍ സംഭവിച്ച പാളിച്ചകള്‍ പരമാവധി തിരുത്തി പുതിയ ചിത്രമൊരുക്കുകയാണ് മേജറിന്‍റെ ലക്‍ഷ്യം. എന്തായാലും ലക്‍ഷണമൊത്ത പട്ടാളക്കഥകള്‍ക്ക് എന്നും കൈയ്യടിച്ചിട്ടുള്ള മലയാളി ‘കാര്‍ഗിലിനെ’യും സ്വീകരിക്കുമെന്നാണ് സിനിമാലോകത്തിന്‍റെ പ്രതീക്ഷ.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന.... |
| |
|
|
|
|
|
|
|