|
| കന്തസാമിയില്‍ ഇന്ദ്രജിത്ത് വില്ലന്‍! |
| 13 ഫെബ്രുവരി 2008 ( 17:46 IST ) | |
അന്യനും ഭീമയ്ക്കും ശേഷം വിക്രം നിറഞ്ഞാടുന്ന ചിത്രമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന 'കന്തസാമി'യില്‍ ഇന്ദ്രജിത്ത് വില്ലന്‍. ഈ മാസം അവസാനം ഇന്ദ്രന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങും. ഇര്‍ഫാന്‍ ഖാന്‍, അര്‍ജ്ജുന്‍ രാംപാല്‍ തുടങ്ങിയ താരങ്ങളെ അണിയറ പ്രവര്‍ത്തകര്‍ പരിഗണിച്ചെങ്കിലും, വിക്രമിനെതിരെ പോരാടുന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള നറുക്ക് വീണത് ഇന്ദ്രജിത്തിനാണ്.
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന കന്തസാമി ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രമാണ്. വിക്രമിന്‍റെ വ്യത്യസ്ത രൂപഭാവങ്ങള്‍ ഈ ചിത്രത്തില്‍ ദൃശ്യമാകും. ഒരു പെണ്‍വേഷത്തിലും വിക്രമിനെ കാണാം. ശിവാജിയിലെയും അഴകിയ തമിഴ് മകനിലെയും നായികയായ ശ്രേയ സരണാണ് കന്തസാമിയിലെ നായിക. 'അന്യനെ'ക്കാള്‍ ബജറ്റിലും പ്രമേയത്തിലും വലിയ സിനിമയാണ് കന്തസാമി. ഈ ചിത്രത്തില്‍ അഭിനയിക്കാനുള്ള ക്ഷണം ലഭിച്ചതോടെ ഇന്ദ്രജിത്തിന് തമിഴ് സിനിമയിലും ചുവടുറപ്പിക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്.
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, മീശമാധവന്‍, ചാന്തുപൊട്ട് തുടങ്ങിയവയാണ് ഇന്ദ്രജിത്ത് വില്ലന്‍ വേഷമവതരിപ്പിച്ച ചിത്രങ്ങള്‍. നായകനായും വില്ലനായും സഹനടനായും കോമഡി കഥാപാത്രമായുമൊക്കെ ഇന്ദ്രജിത്ത് തിളങ്ങുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാവണം തമിഴില്‍ നിന്ന് സാക്ഷാല്‍ വിക്രമിന്‍റെ കോള്‍.
മലയാളത്തില്‍ മലബാര്‍ വെഡ്ഡിംഗ്, ലക്കി അലി, കമലിന്‍റെ ചിത്രം തുടങ്ങിയവയാണ് ഇന്ദ്രജിത്ത് നായകനാകുന്ന സിനിമകള്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന.... |
| |
|
|
|
|
|
|
|