യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
പ്രണയത്തിന്‍റെ മധുരാക്ഷരങ്ങള്‍
- റിഷി നിരഞ്ജന്‍
14 ഫെബ്രുവരി 2008   ( 10:08 IST )
WD
“എനിക്ക് എല്ലാറ്റിനോടും അസൂയയാണ്. നിന്നെ തഴുകുന്ന കാറ്റിനോട്, നിന്‍റെ ഉടയാടകളോട്, എനിക്കുള്ള ചുംബനങ്ങള്‍ കവര്‍ന്നെടുക്കുന്ന നിന്‍റെ തലയിണകളോട്...” ഈ തേന്‍ കിനിയുന്ന പ്രണയവാചകങ്ങള്‍ ലോഹിതദാസിന്‍റെ വകയാണ്. ‘രാധാമാധവം’ എന്ന ചിത്രത്തില്‍ വാര്‍ദ്ധക്യത്തോടടുക്കുന്ന നായകന്‍ യുവതിയായ തന്‍റെ ഭാര്യയോട് പറയുന്നതാണിത്. ഈ ചിത്രത്തിലൂടെ പ്രണയത്തിന് പ്രായം ഒരു തടസമല്ല എന്ന് പറഞ്ഞു വയ്ക്കുകയായിരുന്നു ലോഹി. കോളറാകാലത്തെ പ്രണയത്തിന് മലയാള സിനിമയുടെ ആദരം എന്നൊക്കെ ആ ചിത്രത്തെ വിശേഷിപ്പിക്കാം. വാലന്‍റൈന്‍സ് ദിനത്തില്‍ ഓര്‍മ്മിച്ചെടുക്കാവുന്ന ഏറ്റവും നല്ല പ്രണയ നിമിഷങ്ങള്‍ രാധാമാധവത്തിലുണ്ട്.

ലോഹിതദാസ് ‘മരംചുറ്റി പ്രണയങ്ങ’ളെക്കുറിച്ച് തീരെ എഴുതാത്ത തിരക്കഥാകാരനാണ്. അദ്ദേഹത്തിന്‍റെ നായകനും നായികയും ഒരിക്കലും ‘ഐ ലവ് യു’ പറഞ്ഞ് പാര്‍ക്കുകളിലും ബീച്ചുകളിലും അലഞ്ഞു നടക്കാറില്ല. എന്നാല്‍ തീവ്രപ്രണയത്തിന്‍റെ പറയാതെ പറയുന്ന മധുരം അനുഭവിപ്പിക്കുന്ന ഒട്ടേറെ രചനകള്‍ ലോഹിയുടേതായിട്ടുണ്ട്.

‘കസ്തൂരിമാ‘നില്‍ താന്‍ വലിയ വീടുകളില്‍ അടുക്കള ജോലി ചെയ്തുണ്ടാക്കുന്ന പണം നായകന്‍റെ ഉയര്‍ച്ചയ്ക്കായി ത്യാഗം ചെയ്യുന്നവളാണ് നായിക. അവള്‍ ഒരു കൊലപാതകക്കേസില്‍ പെട്ട് ജയിലിലാകുമ്പോള്‍, മടങ്ങിവരവും കാത്ത് അയാള്‍ കാലം കഴിക്കുന്നു. പ്രണയത്തിന് ത്യാഗത്തിന്‍റെ സുഗന്ധമുള്ള ഇത്തരം മുഹൂര്‍ത്തങ്ങളാണ് ലോഹിതദാസ് കൂടുതലും സൃഷ്ടിച്ചിട്ടുള്ളത്.

ഓര്‍മ്മച്ചെപ്പ് എന്ന സിനിമയാണ് പൂര്‍ണമായും ഒരു പ്രണയചിത്രം എന്ന അര്‍ത്ഥത്തില്‍ ലോഹി എഴുതിയിട്ടുള്ളത്. ആ സിനിമയിലെ അബ്നോര്‍മലായ നായകന്‍ താന്‍ ജീവനു തുല്യം സ്നേഹിക്കുന്നവളെ സ്വന്തമാക്കാനായി അടുത്ത ജന്‍‌മം വരെ കാത്തിരിക്കാനുള്ള മനസ്സുള്ളവനാണ്. പ്രണയത്തിന്‍റെ ഭ്രാന്തമായ അവസ്ഥ ആ ചിത്രത്തില്‍ ദൃശ്യമാകുന്നു.

അച്ഛനോടുള്ള സ്നേഹം ഒരു നിമിഷം കൊണ്ട് മറന്നിട്ട് കാമുകനൊപ്പം പോകുന്നവളാണ് അമരത്തിലെ മുത്ത്. പ്രണയത്തീയുടെ ചൂട് അടങ്ങുമ്പോള്‍ അവള്‍ അച്ഛന്‍റെ സ്നേഹം തിരിച്ചറിയുന്നു. വാത്സല്യത്തില്‍ വല്യേട്ടനു വേണ്ടി തന്‍റെ സ്നേഹം വേണ്ടെന്നു വയ്ക്കുന്ന സഹോദരിയെ നമുക്ക് കാണാം.


(ഉറവിടം - വെബ്‌ദുനിയ)
1| 2
 
കൂടുതല്‍...
അജിത് ചിത്രം - അക്ബര്‍
കന്തസാമിയില്‍ ഇന്ദ്രജിത്ത് വില്ലന്‍!
പോരാട്ടത്തിന്‍റെ പട്ടാളക്കഥ വീണ്ടും
കുനാലിന്‍റെ മരണം കൊലപാതകം?
റോബോട്ടില്‍ ഐശ്വര്യ അഭിനയിക്കില്ല
പൃഥ്വി ഇനി എ‌ടി‌എം മോഷ്ടാവ്
ജ്യോതിഷം
ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ഭൂതം പട്ടണത്തിലിറങ്ങിയാല്‍...
ചിരിച്ചു മറിയാനൊരു സിനിമ. പേ ര് - പട്ടണത്തില്‍ ഭൂതം. ജോണി ആ ന്‍റണി സംവിധാനം ചെയ്യുന്ന ഈ...
വന്ദേമാതരത്തില്‍ ബിഗ്ബിയും?
റോബോട്ട് ‘യന്ത്ര’യാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace