|
| ബുള്ളറ്റുമായി സുരേഷ്ഗോപി |
| വ്യാഴം, 14 ഫെബ്രുവരി 2008 ( 16:21 IST ) | |
തോക്കും വെടിയും പുകയുമൊന്നുമില്ലാത്ത സുരേഷ്ഗോപി ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ രണ്ടാം വരവില്‍ വളരെ കുറവാണ്. പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, കാവ്യം, ഭരതന്‍, നോട്ടുബുക്ക് അങ്ങനെ അടുത്തിടെ വന്ന ചില സിനിമകളില്‍ മാത്രമാണ് സുരേഷ്ഗോപി തോക്കെടുക്കാത്തതും ചീത്ത വിളിക്കാത്തതും. ഇപ്പോഴിതാ വീണ്ടും തീയും പുകയും ഡയലോഗുകളുടെ വര്‍ഷവുമുള്ള ഒരു സിനിമയുമായി സുരേഷ് ഗോപി വരുന്നു. ‘ബുള്ളറ്റ്’ എന്നാണ് ചിത്രത്തിന് പേര്. സംവിധാനം നിസാര്‍.
സത്യരാജിനെയും കലാഭവന്‍മണിയെയും നായകന്‍മാരാക്കി ‘ഷോ‘ എന്ന സിനിമ ചെയ്യാനാണ് നിസാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ബുള്ളറ്റിന് ശേഷം ഷോ തുടങ്ങാമെന്നാണ് നിസാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. കുറേക്കാലത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സൂപ്പര്‍താര സാന്നിധ്യമുണ്ടായാല്‍ നന്നായിരിക്കുമെന്ന് നിസാറിന് തോന്നിക്കാണണം.
നവാഗതനായ നസീം വെള്ളിലയാണ് ബുള്ളറ്റ് തിരക്കഥയെഴുതി നിര്‍മ്മിക്കുന്നത്. കലാഭവന്‍ മണി, ജഗതി, വിജയരാഘവന്‍, കൊച്ചിന്‍ ഹനീഫ, ബിജുക്കുട്ടന്‍, ബാല, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരും നോട്ടുബുക്ക് ഫെയിം മരിയയുമാണ് ബുള്ളറ്റിലെ പ്രധാന താരങ്ങള്‍.
കുടുംബപശ്ചാത്തലത്തിലുള്ള ഒരു കുറ്റാന്വേഷണകഥയാണ് ബുള്ളറ്റ്. ഈ മാസം 17 മുതല്‍ ചിത്രീകരണം പാലക്കാട് ആരംഭിക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന.... |
| |
|
|
|
|
|
|
|