യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കുചേലനില്‍ രജനി അതിഥി
വെള്ളി, 15 ഫെബ്രുവരി 2008   ( 11:29 IST )
മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ രംഗപ്രവേശം ചെയ്യുന്നത് ഇടവേളയ്ക്ക് തൊട്ടു മുന്‍പാണ്. എന്നാല്‍ ആ സിനിമ പി വാസു തമിഴില്‍ ചിത്രീകരിച്ചപ്പോള്‍ രജനീകാന്ത് സിനിമയുടെ തുടക്കത്തില്‍ തന്നെ രംഗത്തെത്തി. രജനിയുടെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ സംവിധായകന്‍ സ്വീകരിച്ച ഒരു മാര്‍ഗമായിരുന്നു അത്. ഇപ്പോള്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ അഭിനയിച്ച ‘കഥ പറയുമ്പോള്‍’ വാസു തന്നെ തമിഴില്‍ എടുക്കുകയാണ്. കുചേലന്‍ എന്നു പേരിട്ട ഈ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രജനീകാന്ത്. പഴയ ഓര്‍മ്മയില്‍ രജനിയുടെ വേഷം വലിച്ചു നീട്ടി മുഴുനീള കഥാപാത്രമാക്കിയ സംവിധായകനോട് രജനി ‘നോ’ പറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം എന്താണോ അതു പോലെ തന്നെ മതി തന്‍റെ കഥാപാത്രവും എന്നാണ് രജനീകാന്ത് ആവശ്യപ്പെടുന്നത്. മമ്മൂട്ടി വളരെ കുറച്ചു രംഗങ്ങളിലേ പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിലും ആ കഥാപാത്രത്തിന്‍റെ അദൃശ്യ സാന്നിധ്യം സിനിമ മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്. കുചേലനും അതേ അവതരണ രീതി സ്വീകരിച്ചാല്‍ മതിയെന്നാണ് രജനി പറയുന്നത്. ഇതോടെ ആരാധകരെ ആവേശത്തിലാഴ്ത്തി, രജനിയുടെ താരമൂല്യം ഉയര്‍ത്തിക്കാട്ടി മറ്റൊരു ചന്ദ്രമുഖി സൃഷ്ടിക്കാം എന്ന പി വാസുവിന്‍റെ മോഹത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ്.

ഷങ്കറിന്‍റെ റോബോട്ട് ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നുണ്ട്. അതിന് രജനി രണ്ടു വര്‍ഷത്തോളം ഡേറ്റ് നല്‍കേണ്ടി വരും. കുചേലനു വേണ്ടി അതിനു മുന്‍പ് കൂടുതല്‍ സമയം നല്‍കാനില്ലെന്നതും അതിഥി വേഷം മതി എന്നു തീരുമാനിക്കാന്‍ രജനിയെ പ്രേരിപ്പിച്ചു എന്നാണ് അറിയുന്നത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബിജുമേനോന്‍ പറയാന്‍ മറന്നത്
ബുള്ളറ്റുമായി സുരേഷ്ഗോപി
പ്രണയത്തിന്‍റെ മധുരാക്ഷരങ്ങള്‍
അജിത് ചിത്രം - അക്ബര്‍
കന്തസാമിയില്‍ ഇന്ദ്രജിത്ത് വില്ലന്‍!
പോരാട്ടത്തിന്‍റെ പട്ടാളക്കഥ വീണ്ടും
ജ്യോതിഷം
ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ഭൂതം പട്ടണത്തിലിറങ്ങിയാല്‍...
ചിരിച്ചു മറിയാനൊരു സിനിമ. പേ ര് - പട്ടണത്തില്‍ ഭൂതം. ജോണി ആ ന്‍റണി സംവിധാനം ചെയ്യുന്ന ഈ...
വന്ദേമാതരത്തില്‍ ബിഗ്ബിയും?
റോബോട്ട് ‘യന്ത്ര’യാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace