|
| മൊഴി ഹിന്ദിയിലേക്ക് |
| 15 ഫെബ്രുവരി 2008 ( 13:21 IST ) | |
തമിഴില്‍ സൂപ്പര്‍ ഹിറ്റായ പൃഥ്വിരാജ് ചിത്രം ‘മൊഴി‘ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. സംവിധായകന്‍ രാധാ മോഹനാണ് ഈ ചിത്രം ഹിന്ദിയിലും ഒരുക്കുക. ആരൊക്കെയാണ് ഹിന്ദി ചിത്രത്തിലെ താരങ്ങള്‍ എന്ന് തീരുമാനിച്ചിട്ടില്ല. പൃഥ്വിരാജ് ഈ ചിത്രത്തിലൂടെ ഹിന്ദിപ്രവേശനം നടത്തുമോ എന്നും അറിവായിട്ടില്ല.
പൃഥ്വിരാജും ജ്യോതികയും തകര്‍ത്തഭിനയിച്ച മൊഴി തമിഴിലെ മെഗാവിജയങ്ങളില്‍ ഒന്നാണ്. പൃഥ്വിക്ക് തമിഴില്‍ ചുവടുറപ്പിക്കാന്‍ ഏറ്റവും സഹായിച്ചത് മൊഴിയുടെ വിജയമായിരുന്നു. മൂകയും ബധിരയുമായ ഒരു അധ്യാപികയുടെ വേഷമായിരുന്നു ഈ ചിത്രത്തില്‍ ജ്യോതിക അവതരിപ്പിച്ചത്. പ്രകാശ്‌രാജും സ്വര്‍ണമല്യയുമായിരുന്നു മറ്റ് താരങ്ങള്‍. നിര്‍മ്മാണം പ്രകാശ് രാജായിരുന്നു.
ഹിന്ദിയിലെ പല പ്രശസ്ത താരങ്ങളെയും ഈ ചിത്രത്തിലേക്കായി സംവിധായകന്‍ പരിഗണിക്കുന്നുണ്ട്. പൃഥ്വിരാജ് നായകനാകാനുള്ള സാധ്യത കുറവാണെങ്കിലും അങ്ങനെയൊരു സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ല. മൊഴിയുടെ സംഭാഷണ രചയിതാവായ വിജി സംവിധാനം ചെയ്യുന്ന ‘വെള്ളിത്തിര’യാണ് പൃഥ്വിയുടെ പുതിയ തമിഴ് ചിത്രം. മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ ഉദയനാണ് താരത്തിന്‍റെ റീമേക്കാണിത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന.... |
| |
|
|
|
|
|
|
|