യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മീരയ്ക്ക് പിറന്നാള്‍ മധുരം
- റിഷി നിരഞ്ജന്‍
വെള്ളി, 15 ഫെബ്രുവരി 2008   ( 14:58 IST )
മീരാ ജാസ്മിന്‍ ഇന്ന് മലയാളിക്ക് ഏതെങ്കിലുമൊരു നടിയല്ല. മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമാണ്. ലോഹിതദാസിന്‍റെ ‘സൂത്രധാരന്‍’ പുറത്തു വരുമ്പൊഴേ ഒരു മികച്ച അഭിനേത്രിക്കു വേണ്ട ഗുണങ്ങളെല്ലാം ഉള്ള കുട്ടിയാണിതെന്ന് സിനിമാ ലോകം തിരിച്ചറിഞ്ഞിരുന്നു. മലയാളത്തിലും ഒപ്പം മറുഭാഷകളിലുമായി ഏറെ തിരക്കിലാണ് ഇപ്പോള്‍ മീര. അഭിനയമികവിന്‍റെ മുല്ലമണം വിതറുന്ന ഈ പ്രതിഭയ്ക്ക് ഇന്ന് ഇരുപത്തിനാലാം പിറന്നാള്‍.

ഒരുപാട് വിവാദങ്ങള്‍ മീരയുമായി ബന്ധപ്പെട്ട് കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രചരിച്ചു. പല പല ഗോസിപ്പുകള്‍. വിവാഹം കഴിഞ്ഞു എന്നു വരെ വാര്‍ത്തകള്‍. ഇപ്പോള്‍ എല്ലാം കലങ്ങിത്തെളിയുകയാണ്. മാന്‍ഡലിന്‍ വിദഗ്ധന്‍ യു രാജേഷാണ് തന്‍റെ ഭാവി വരന്‍ എന്ന് മീര സമ്മതിച്ചിരിക്കുന്നു. ഗോസിപ്പുകള്‍ക്കും അസത്യ പ്രചാരണങ്ങള്‍ക്കുമുള്ള മറുപടി.

ഈ പെണ്‍കുട്ടി എന്നും ഇങ്ങനെയായിരുന്നു. ചില ‘സസ്‌പെന്‍സുകള്‍‘ മലയാളത്തിനായി എന്നും മാറ്റി വച്ചു. സൂത്രധാരനിലെ നിഷ്കളങ്കയായി മനം കവര്‍ന്ന മീര തന്നെയാണ് ഒരേ കടലില്‍ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനോട് പ്രണയം തോന്നുന്നവളായി അഭിനയിച്ചത്. ആ മീര തന്നെയാണ് ‘പാഠം ഒന്ന് ഒരു വിലാപ’ത്തിലൂടെ ദേശീയ പുരസ്കാരം നേടി ഞെട്ടിച്ചത്. അവള്‍ തന്നെയാണ് അമ്മയുടെ സ്വന്തം അച്ചുവായി കുസൃതികള്‍ കാട്ടിയത്. പെരുമഴക്കാലത്തെ കണ്ണീര്‍ പുഴയായത്.

മലയാളത്തില്‍ എന്നും കരുത്തുറ്റ വേഷങ്ങള്‍ മാത്രമാണ് മീര തെരഞ്ഞെടുത്തത്. ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്‍റെ ചിത്രത്തില്‍ അഭിനയിക്കുന്നു. ഇനി ഷാജി എന്‍ കരുണിന്‍റെ ‘കുട്ടിസ്രാങ്കി’ല്‍ മമ്മൂട്ടിയുടെ നായിക. മീര വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മൊഴി ഹിന്ദിയിലേക്ക്
കുചേലനില്‍ രജനി അതിഥി
ബിജുമേനോന്‍ പറയാന്‍ മറന്നത്
ബുള്ളറ്റുമായി സുരേഷ്ഗോപി
പ്രണയത്തിന്‍റെ മധുരാക്ഷരങ്ങള്‍
അജിത് ചിത്രം - അക്ബര്‍
ജ്യോതിഷം
ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ഭൂതം പട്ടണത്തിലിറങ്ങിയാല്‍...
ചിരിച്ചു മറിയാനൊരു സിനിമ. പേ ര് - പട്ടണത്തില്‍ ഭൂതം. ജോണി ആ ന്‍റണി സംവിധാനം ചെയ്യുന്ന ഈ...
വന്ദേമാതരത്തില്‍ ബിഗ്ബിയും?
റോബോട്ട് ‘യന്ത്ര’യാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace