യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
സിദ്ദിഖ് വീണ്ടും മലയാളത്തില്‍
വെള്ളി, 15 ഫെബ്രുവരി 2008   ( 17:19 IST )
പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് വീണ്ടും മലയാളത്തില്‍ സിനിമയെടുക്കുന്നു. ഇത്തവണ ദിലീപാണ് സിദ്ദിഖ് സിനിമയിലെ നായകന്‍. ദിലീപ് ആദ്യമായാണ് സിദ്ദിഖിന്‍റെ ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്‍റെ കടലാസു ജോലികള്‍ ഉടന്‍ ആരംഭിക്കും. ഈ വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മലയാളത്തില്‍ സിദ്ദിഖ് അവസാനം ചെയ്ത സിനിമ ക്രോണിക് ബാച്ച്ലറായിരുന്നു. ആ സിനിമ സൂപ്പര്‍ ഹിറ്റായെങ്കിലും മലയാളത്തിലെ ചില പ്രവണതകള്‍ കാരണം തമിഴിലേക്കും തെലുങ്കിലേക്കും കുടിയേറുകയായിരുന്നു സിദ്ദിഖ്. “ഞാന്‍ ചെയ്ത എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. എന്നിട്ടും ക്രോണിക് ബാച്ച്ലര്‍ റിലീസ് ചെയ്യുന്ന സമയത്ത് തിയേറ്ററുകളെല്ലാം തിളക്കം എന്ന സിനിമയുടെ പിന്നാലെ പോകുന്നതാണ് കണ്ടത്.” എന്ന് സിദ്ദിഖ് മുന്‍പ് പറഞ്ഞിരുന്നു. ഇത്തരം നടപടികളില്‍ മനം‌മടുത്താണ് സിദ്ദിഖ് കളം മാറിയത്.

സിദ്ദിഖ് സംവിധാനം ചെയ്ത തമിഴ് ചിത്രമായ ‘സാധു മിരണ്ടാ’ വന്‍ ഹിറ്റാവുകയാണ്. തമിഴില്‍ ഇത് സിദ്ദിഖിന്‍റെ മൂന്നാമത്തെ ഹിറ്റാണ്. ഫ്രണ്ട്സ്, എങ്കള്‍ അണ്ണ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മീരയ്ക്ക് പിറന്നാള്‍ മധുരം
മൊഴി ഹിന്ദിയിലേക്ക്
കുചേലനില്‍ രജനി അതിഥി
ബിജുമേനോന്‍ പറയാന്‍ മറന്നത്
ബുള്ളറ്റുമായി സുരേഷ്ഗോപി
പ്രണയത്തിന്‍റെ മധുരാക്ഷരങ്ങള്‍
ജ്യോതിഷം
ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ടില്‍ ഐശ്വര്യയില്ല
ഷങ്കര്‍ - രജനീകാന്ത് ടീമിന്‍റെ ബ്രഹ്മാ ണ്ഡ ചിത്രമായ ‘റോബോട്ടി’ല്‍ നിന്ന് ഐശ്വര്യ റായ് ബച്ചന്‍ പുറത്ത്...
പൃഥ്വി ഇനി എ‌ടി‌എം മോഷ്ടാവ്
കന്തസാമിയില്‍ ഇന്ദ്രജിത്ത് വില്ലന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 2008-09ലെ കേന്ദ്ര റെയില്‍‌വേ ബജറ്റ് ഫെബ്രുവരി 26ന് അവ തരിപ്പിക്കും. പൊതു ബജറ്റ് ഫെബ്രുവരി 29ന് അവതരിപ്പിക്കും. ഫെബ്രുവരി 25ന്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace