|
| മിന്നാമിന്നിക്കൂട്ടവുമായി കമല്‍ |
| തിങ്കള്‍, 24 മാര്‍ച്ച് 2008 ( 14:39 IST ) | |
യുവതാരങ്ങളെ അണിനിരത്തി സിനിമകള്‍ ചെയ്ത് വിജയങ്ങള്‍ കൊയ്ത സംവിധായകനാണ് കമല്‍. സൂപ്പര്‍താര ചിത്രങ്ങള്‍ ചെയ്യുന്നതിനിടയില്‍ ഒരു വിനോദയാത്ര പോലെയാണ് യുവതാര ചിത്രങ്ങളിലേക്ക് കമല്‍ പോകുന്നത്. ഏറെ രസകരമായ സിനിമകളായിരുന്നു അവയില്‍ പലതും. സ്വപ്നക്കൂട്, നിറം, മഞ്ഞുപോലൊരു പെണ്‍കുട്ടി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, നമ്മള്‍, ഗോള്‍ തുടങ്ങി ഒരുപാട് ചിത്രങ്ങള്‍ ഉദാഹരണമായി ഉയര്‍ത്തിക്കാട്ടാം.
കമലും യുവതാരങ്ങളും വീണ്ടും ഒന്നിക്കുകയാണ്. ‘മിന്നാമിന്നിക്കൂട്ടം’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഐ ടി മേഖലയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ രചിക്കുന്നതും കമലാണ്. നരേന്‍, ജയസൂര്യ, ഇന്ദ്രജിത്ത്, മീരാ ജാസ്മിന്‍, റോമ, സംവൃത, രാധിക എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സായികുമാറും സലിം കുമാറും മാമുക്കോയയും ഈ ചിത്രത്തില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു ഐ ടി പാര്‍ക്കിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൌഹൃദവും പ്രണയവുമാണ് ചിത്രത്തിന്‍റെ വിഷയം.
അടുത്തയാഴ്ച കൊച്ചിയില്‍ മിന്നാമിന്നിക്കൂട്ടത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. ഗാനരംഗങ്ങളും സുപ്രധാനമായ ചില രംഗങ്ങളും ഇംഗ്ലണ്ടില്‍ ചിത്രീകരിക്കാനാണ് കമല്‍ പദ്ധതിയിട്ടിരിക്കുന്നത്. നിഹാര്‍ ഫിലിംസിന്‍റെ ബാനറില്‍ രാഖി റാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുളകുപാടം റിലീസ് വിതരണത്തിനെത്തിക്കും.
നിറവും സ്വപ്നക്കൂടും പോലെ കടും വര്‍ണ്ണത്തില്‍ പറയുന്ന കഥയായിരിക്കും ഇതും. ഈ ചിത്രത്തിന് ശേഷം ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും നായകന്‍മാരാകുന്ന ചിത്രമാണ് കമല്‍ ഒരുക്കുന്നത്. കലവൂര്‍ രവികുമാറാണ് ആ ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | | ഓര്‍മ്മകളില്‍ രഘുവരന്‍... | | പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ നിന്ന് രഘുവരന്‍റെ ഓര്‍മ്മകള്‍ ഒരിക്കലും അടര്‍ന്നു മാറില്ല. ആത്മാവിന്‍റെ.... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റായുടെ നാനോ കാറിന് ഒരു ലക്ഷം രൂപയിലും കുറച്ച് ലഭിക്കാന്‍ സാധ്യത. നാനോയുടെ വില.... |
| |
|
|
|
|
|
|
|