‘ഫോട്ടോഗ്രാഫര്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ വേഷമായിരുന്നു. സിനിമ പരാജയപ്പെട്ടതോടെ ആ കഥാപാത്രത്തെ ആരും ശ്രദ്ധിച്ചില്ല. അപരിചിതന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയും ഒരു ഫോട്ടോഗ്രാഫര്‍ കഥാപാത്രമാണ് ചെയ്തത്. രണ്ടാം ഭാവം, ന്യൂഡല്‍ഹി തുടങ്ങിയ ചിത്രങ്ങളില്‍ സുരേഷ്ഗോപിയും സമാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, വീണ്ടും ഫോട്ടോഗ്രാഫറാകാന്‍ ഒരുങ്ങുകയാണ് സുരേഷ്ഗോപി. ജബ്ബാര്‍ കല്ലറയ്ക്കല്‍ സംവിധാനം ചെയ്യുന്ന ‘24 ഫ്രെയിംസ്’ എന്ന ചിത്രത്തിലാണ് സുരേഷ്ഗോപി സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സാജന്‍ മാല്യങ്കര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഹമീദാണ് തിരക്കഥ രചിക്കുന്നത്.
സിനിമയ്ക്കുള്ളിലെ സിനിമയും സിനിമയുടെ രാഷ്ട്രീയവും ജീവിതവുമൊക്കെയാണ് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്. സിനിമാരംഗത്തെ പ്രശ്നങ്ങളൊക്കെ സജീവമായി ‘24 ഫ്രെയിംസ്’ അവതരിപ്പിക്കുന്നു. സ്ഥിരം താരങ്ങളെ കൂടാതെ സംവിധായകരും തിരക്കഥാകൃത്തുക്കളും ക്യാമറാമാന്‍മാരുമൊക്കെ ഈ ചിത്രത്തില്‍ അഭിനേതാക്കളായെത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
റീമാ സെന്‍, പത്മപ്രിയ, നമിത, ജ്യോതിര്‍മയി, ശ്വേതാമേനോന്‍ എന്നിവരാണ് നായികമാര്‍. രോഹിണിയും സീമയും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ് എന്‍ സ്വാമി, ജോണ്‍ പോള്‍, ഐ വി ശശി, വിനയന്‍, കലൂര്‍ ഡെന്നിസ്, തമ്പി കണ്ണന്താനം, ടി എസ് സുരേഷ്ബാബു, എം ഡി സുകുമാരന്‍, കെ കെ ഹരിദാസ്, ബാബു പിഷാരടി, ബാലു കിരിയത്ത്, മാണി സി കാപ്പന്‍, ഖാദര്‍ ഹസന്‍, രേവതി കലാമന്ദിര്‍ സുരേഷ്കുമാര്‍, സാബു കൊളോണിയ, ജോണി സാഗരിക ജോണി, വാഴൂര്‍ ജോസ്, ഡാന്‍സര്‍ തമ്പി, കലാ മാസ്റ്റര്‍ തുടങ്ങി ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പല പ്രമുഖരും അഭിനേതാക്കളായെത്തുന്നു. ഒപ്പം നെടുമുടി വേണു, ബാലചന്ദ്രമേനോന്‍, സിദ്ദിഖ്, ജഗതി, കൊച്ചിന്‍ ഹനീഫ, സുരാജ് വെഞ്ഞാറമ്മൂട്, അനൂപ് ചന്ദ്രന്‍, ടി ജി രവി, ഗണേഷ്, മാള, ഇന്ദ്രന്‍സ്, സായികുമാര്‍, ലാലു അലക്സ്, കുഞ്ചന്‍, ടി പി മാധവന്‍, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, മധുപാല്‍, പ്രേം പ്രകാശ്, സാദിഖ്, കോട്ടയം നസീര്‍, ബിജുക്കുട്ടന്‍, നാദിര്‍ഷ, മച്ചാന്‍ വര്‍ഗീസ്, ഭീമന്‍ രഘു, ബാബുരാജ് തുടങ്ങി വന്‍ താരനിരയും അഭിനയിക്കുന്നു.
കൊച്ചിയാണ് ‘24 ഫ്രെയിംസി’ന്‍റെ ലൊക്കേഷന്‍. സിംനാ മൂവീസിന്‍റെ ബാനറില്‍ ജെമി ഹമീദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം - എസ് കുമാര്‍.
|