|
| സ്വപ്നങ്ങളില്‍ ഹെയ്സന്‍മേരി |
| ചൊവ്വ, 25 മാര്‍ച്ച് 2008 ( 16:16 IST ) | |
ഹെയ്സന്‍മേരി ഒരു സ്വപ്നജീവിയാണ്. ഒരു വിവാഹത്തിന് പോയാല്‍ വധുവിന്‍റെ സ്ഥാനത്ത് അവള്‍ തന്നെത്തന്നെ സങ്കല്‍പ്പിക്കും. നോവലുകളിലെ നായികമാര്‍ താന്‍ തന്നെയെന്ന് വിശ്വസിക്കും. ദുരിതങ്ങളില്‍ നിന്നും തന്നെ കൊണ്ടു പോകാന്‍ ഒരു നായകന്‍ ഒരിക്കല്‍ എത്തിച്ചേരുമെന്ന് അവള്‍ പ്രതീക്ഷിക്കുന്നു. ഹെയ്സന്‍മേരിയുടെ പ്രതീക്ഷ പോലെ സോളമന്‍ എന്ന ചെറുപ്പക്കാരന്‍ അവളുടെ ജീവിതത്തിലെത്തി. പക്ഷേ...
ഹെയ്സന്‍മേരി എന്ന പെണ്‍കുട്ടിയുടെ ജീവിത വിഹ്വലതകള്‍ പകര്‍ത്തുന്ന സിനിമയാണ് ‘സ്വപ്നങ്ങളില്‍ ഹെയ്സന്‍മേരി’. ജോണ്‍പോള്‍ തിരക്കഥയെഴുതുന്ന ഈ ചിത്രം ജോര്‍ജ് കിത്തു സംവിധാനം ചെയ്യുന്നു. ഭാമയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഹെയ്സന്‍മേരിയെ അവതരിപ്പിക്കുന്നത്. മണിക്കുട്ടനും മുകേഷുമാണ് നായകന്‍മാര്‍. തിലകന്‍ സുപ്രധാനമായ ഒരു വേഷത്തിലെത്തുന്നു.
നായികാപ്രാധാന്യമുള്ള സിനിമകള്‍ കുറഞ്ഞു വരുന്ന ഇക്കാലത്ത് ‘സ്വപ്നങ്ങളില്‍ ഹെയ്സന്‍മേരി’ പോലുള്ള ചിത്രത്തില്‍ നായികയാകാനുള്ള അവസരം ഭാമയെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. ഭാമയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ഭരതന്‍റെ മികച്ച സിനിമകളുടെ തിരക്കഥാകൃത്തായിരുന്ന ജോണ്‍പോളും ഭരതശിഷ്യനായ ജോര്‍ജ് കിത്തുവും ഇതിന് മുന്‍പ് ‘സവിധം’ എന്ന ചിത്രത്തിനു വേണ്ടി ഒരുമിച്ചിട്ടുണ്ട്. സൂര്യകിരീടത്തിന് ജോര്‍ജ് കിത്തു ഒരുക്കുന്ന ചിത്രമാണ് സ്വപ്നങ്ങളില്‍ ഹെയ്സന്‍മേരി.
മംഗലശ്ശേരി ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം എം ഡി സുകുമാരനാണ്. കണ്ണൂരില്‍ ചിത്രീകരണം പുരോഗമിക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | | ഓര്‍മ്മകളില്‍ രഘുവരന്‍... | | പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ നിന്ന് രഘുവരന്‍റെ ഓര്‍മ്മകള്‍ ഒരിക്കലും അടര്‍ന്നു മാറില്ല. ആത്മാവിന്‍റെ.... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റായുടെ നാനോ കാറിന് ഒരു ലക്ഷം രൂപയിലും കുറച്ച് ലഭിക്കാന്‍ സാധ്യത. നാനോയുടെ വില.... |
| |
|
|
|
|
|
|
|