യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
രഞ്ജിത്തിന്‍റെ ‘തിരക്കഥ’യില്‍ പൃഥ്വി
തിങ്കള്‍, 31 മാര്‍ച്ച് 2008   ( 18:12 IST )
രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് ‘തിരക്കഥ‘ എന്ന് പേരിട്ടു. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. നന്ദനത്തിന് ശേഷം പൃഥ്വി അഭിനയിക്കുന്ന രഞ്ജിത് സിനിമയാണ് തിരക്കഥ. കാപ്പിറ്റോള്‍ തിയേറ്ററിന്‍റെ ബാനറില്‍ രഞ്ജിത് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജിന്‍റെ താരമൂല്യത്തെ പരമാവധി ഉപയോഗിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന സംസാരം സിനിമാലോകത്തുണ്ട്.

മിഴി രണ്ടിലും, ചന്ദ്രോത്സവം, പ്രജാപതി, കയ്യൊപ്പ്, റോക്ക് ന്‍ റോള്‍ എന്നീ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലാണ് ‘തിരക്കഥ’ ശ്രദ്ധിക്കപ്പെടുന്നത്. രഞ്ജിത്തിനെ സംബന്ധിച്ച് ഒരു വലിയ വിജയം അനിവാര്യമായിരിക്കുന്ന സമയമാണിത്. പഴയ പ്രതാപം തിരിച്ചു പിടിക്കാന്‍ രഞ്ജിത് നടത്തുന്ന ശ്രമം എന്ന നിലയില്‍ എല്ലാ കൊമേഴ്സ്യല്‍ ഘടകങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും ഈ ചിത്രം ഒരുക്കുക.

പ്രണയകാലം, അന്‍‌ജാതെ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അജ്മല്‍ അമീര്‍ നായകതുല്യമായ ഒരു വേഷത്തിലെത്തുന്നു. ജഗതി, സിദ്ദിഖ്, നിഷാന്ത് സാഗര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. മേയ് ആദ്യം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കാനാണ് രഞ്ജിത് തീരുമാനിച്ചിരിക്കുന്നത്.

ജയരാജ് സംവിധാനം ചെയ്യുന്ന ‘ഗുല്‍‌മോഹര്‍’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു വരികയാണ് രഞ്ജിത് ഇപ്പോള്‍.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അണ്ണനും തമ്പിയും ഏറ്റുമുട്ടുമ്പോള്‍
ജി എസ് വിജയന്‍റെ ചിത്രത്തില്‍ ലാല്‍
ഒന്നാമന്‍ സൈക്കിള്‍ തന്നെ
ഛോട്ടാമുംബൈ ടീം വീണ്ടും
ദൈവമകനില്‍ മീരാജാസ്മിന്‍
തമിഴിലും മലയാളത്തിലും പൃഥ്വി കള്ളന്‍
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
സ്വപ്നങ്ങളില്‍ ഹെയ്സന്‍‌മേരി
ഹെയ്സന്‍മേരി ഒരു സ്വപ്നജീവി യാണ്. ഒരു വിവാഹത്തിന് പോയാല്‍ വധുവിന്‍റെ സ്ഥാനത്ത്....
സുരേഷ്‌ഗോപി ഫോട്ടോഗ്രാഫറാകുന്നു
മിന്നാമിന്നിക്കൂട്ടവുമായി കമല്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്ട്ര വാഹന വിപണിയില്‍ ഏറെ സ്വാധീനമുള്ള വോള്‍വോ കമ്പനിയുടെ ഇന്ത്യയിലെ ഉപഘടകമായ വോള്‍വോ കാര്‍ ഇന്ത്യ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...