|
| ജഗദീഷ് ചിത്രത്തില്‍ മമ്മൂട്ടി |
| 2 ഏപ്രില്‍ 2008 ( 11:38 IST ) | |
ജഗദീഷ് സംവിധായകനാകുന്നു. മലയാളത്തിലെ ഈ ജനപ്രിയ ഹാസ്യതാരം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഒരു മുഴുനീള ഹാസ്യ കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന. മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം ജഗദീഷ് തന്നെയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്.
അനന്തഭദ്രം, ഛോട്ടാമുംബൈ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന അജയചന്ദ്രന്‍ നായരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കും. മലയാളത്തില്‍ കുറെ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ജഗദീഷ് അപ്രതീക്ഷിതമായാണ് ഈ ചിത്രം സംവിധാനം ചെയ്യേണ്ട ചുമതല ഏറ്റെടുക്കുന്നത്. അധിപന്‍ പോലുള്ള ചില സൂപ്പര്‍ ഹിറ്റുകള്‍ ജഗദീഷ് എന്ന തിരക്കഥാകാരന്‍റെ ക്രഡിറ്റിലുണ്ട്.
വിജി തമ്പിക്ക് വേണ്ടി ‘മാലാമല്‍ വീക്‍ലി’ എന്ന ഹിന്ദിച്ചിത്രത്തിന്‍റെ മലയാളം പതിപ്പിന് തിരക്കഥയെഴുതുന്നതും ജഗദീഷാണ്. അഭിനയരംഗത്തും ഒരു ട്രാക്ക് മാറ്റത്തിന് ഒരുങ്ങുകയാണ് ജഗദീഷ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | | ജഗദീഷ് ചിത്രത്തില്‍ മമ്മൂട്ടി നായകന്‍ | | ജഗദീഷ് സംവിധായകനാകുന്നു. മലയാളത്തിലെ ഈ ജനപ്രിയ ഹാസ്യതാരം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഒരു മുഴുനീള ഹാസ്യ കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന. മമ്മൂട്ടിയുടെ |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെരച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യ പുറത്തിറക്കി... |
| |
|
|
|
|
|
|
|