|
| നരേന് സംവിധായകനാകുന്നു |
| വെള്ളി, 4 ഏപ്രില്‍ 2008 ( 15:27 IST ) | |
ചലച്ചിത്രതാരം നരേന്‍ സംവിധായകനാകാന്‍ ഒരുങ്ങുന്നു. മികച്ച ചിത്രങ്ങളൊരുക്കുകയാണ് നരേന്‍റെ ലക്‍ഷ്യം. അമീര്‍ ഖാന്‍ സംവിധാനം ചെയ്ത ‘താരേ സമീന്‍ പര്‍’ കണ്ടതിന് ശേഷമാണ് നരേന് ഈ മോഹമുദിച്ചത്. അതുപോലെയുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്യാനാണ് യുവനടന്‍ ആഗ്രഹിക്കുന്നത്. എന്തായാലും ഉടന്‍ സംവിധാന രംഗത്തേക്ക് കടക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് നരേന്‍ പറയുന്നത്. എന്നാല്‍ അധികം വൈകാതെ അത് സംഭവിക്കുമെന്ന സൂചനയുമുണ്ട്.
നരേന്‍ സംവിധാനം ചെയ്യുന്ന സിനിമ മലയാളത്തിലാകുമോ എന്ന കാര്യം ഉറപ്പില്ല. തമിഴ് ചിത്രമായിരിക്കാം ലക്‍ഷ്യം. മലയാളത്തോട് നരേന് അത്ര പ്രതിപത്തി പോരാ. തനിക്കെതിരെ മലയാളത്തില്‍ ഒരു കോക്കസുണ്ടെന്നാണ് താരം വിശ്വസിക്കുന്നത്. തന്നെ ഒതുക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടത്രേ. നരേന്‍ പറയുന്നത് സത്യമാണോ എന്ന കാര്യത്തില്‍ തെളിവൊന്നുമില്ല. പക്ഷേ, താര സംഘടനയായ അമ്മ നിര്‍മ്മിക്കുന്ന ട്വന്‍റി20യില്‍ അഭിനയിക്കാത്ത ഏക യുവനടന്‍ നരേന്‍ മാത്രമാണ്. അപ്പോള്‍ നരേന്‍ പറയുന്നതില്‍ കുറച്ചൊക്കെ സത്യമുണ്ടെന്ന് സാരം.
മലയാളത്തില്‍ അധികം ഹിറ്റുകളൊന്നുമില്ലെങ്കിലും അന്‍ജാതെ സൂപ്പര്‍ ഹിറ്റായതോടെ തമിഴില്‍ നരേന്‍റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അഭിനയത്തില്‍ ശ്രദ്ധിച്ച് മുന്നേറാനാണ് നരേന്‍ ശ്രമിക്കേണ്ടത്. സംവിധാനമോഹം സഫലീകരിക്കാനൊക്കെ സമയം ധാരാളം കിടക്കുകയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്ട്ര വാഹന വിപണിയില്‍ ഏറെ സ്വാധീനമുള്ള വോള്‍വോ കമ്പനിയുടെ ഇന്ത്യയിലെ ഉപഘടകമായ വോള്‍വോ കാര്‍ ഇന്ത്യ... |
| |
|
|
|
|
|
|
|