|
| സര്‍ക്കാര്‍ രാജ് ജൂണില്‍ റിലീസ്
|
| ശനി, 12 ഏപ്രില്‍ 2008 ( 15:07 IST ) | |
സര്‍ക്കാര്‍ എന്ന മെഗാഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം സര്‍ക്കാര്‍ രാജ് ജൂണില്‍ തിയറ്ററുകളില്‍ എത്തും. അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി രാംഗോപാല്‍ വര്‍മ്മ ഒരുക്കുന്ന സര്‍ക്കാര്‍ രാജില്‍ ജൂനിയര്‍ സര്‍ക്കാരിന്‍റെ ‘ഭരണ’മാണ് പ്രമേയമാക്കിയിരിക്കുന്നത്. ബാങ്കോക്കില്‍ നടക്കുന്ന ഇന്‍റര്‍നാഷല്‍ ഫിലിം അക്കാഡമി (ഐ ഐ എഫ് എ) യില്‍ ചിത്രത്തിന്‍റെ പ്രീമിയര്‍ ഷോ നടക്കും.
ചിത്രത്തിന്‍റെ റിലീസിങ്ങ് തീയതി സംബന്ധിച്ച് ആളുകള്‍ അനാവശ്യ അഭ്യൂഹങ്ങള്‍ പരത്തുകയാണെന്നാണ് രാമുവിന്‍റെ പരാതി. “ഞങ്ങള്‍ ഇതുവരെ തീയതികളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. വേനല്‍ അവധിക്ക് ചിത്രം പുറത്തിറക്കാനായിരുന്നു പദ്ധതി. മെയ് അവസാനം വേണോ അതോ ജൂണ്‍ ആദ്യ വാരം വേണമെന്നോ ആയിരുന്നു ആശയക്കുഴപ്പം. ഒടുവില്‍ ജൂണ്‍ ആറിന് റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.” രാമു പറയുന്നു.
എല്ലാവരും കരുതുന്നതു പോലെ ചിത്രം അധോലോക കഥ പറയുന്ന സിനിമയല്ലെന്നും പൂര്‍ണമായും ഒരു കുടുംബ ചിത്രമാണെന്നുമാണ് വര്‍മ മുമ്പ് അറിയിച്ചിരുന്നത്. ആളുകള്‍ ഓരോ ദിവസവും ഓരോ കഥകളാണിറക്കുന്നത്. അതുകൊണ്ടുതന്നെ സിനിമാ പ്രേമികളോട് രാമുവിന് മൂന്ന് കാര്യങ്ങളാണ് പ്രധാനമായും പറയാനുള്ളത്.
“ഒന്ന് അഭിയേയും ആഷിനേയും ജോടികളായി പ്രതീക്ഷിക്കേണ്ട. ഇരുവരും പ്രാധാന്യമുള്ള രണ്ട് കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്ന് മാത്രം. രണ്ട് അഭിഷേകാണ് അധോലോക സാമ്രാജ്യത്തിന്‍റെ ചുക്കാന്‍ പിടിക്കുന്നത്. ബിഗ് ബി വെറും നിഴല്‍ മാത്രമായിരിക്കും. മൂന്നാമതായി യഥാര്‍ത്ഥ ജിവിതത്തിലെ സമാന മനുഷ്യരായി നിങ്ങള്‍ ഈ കഥാപാത്രങ്ങളെ കണക്കാക്കരുത്.” രാമു വ്യക്തമാക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|