|
| കുചേലനില്‍ കമല്‍ ഹാസനും
|
| ഞായര്‍, 13 ഏപ്രില്‍ 2008 ( 12:34 IST ) | |
നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പുതന്നെ വാര്‍ത്തയില്‍ ഇടം പിടിക്കുന്നവയാണ് രജനി ചിത്രങ്ങള്‍. ശിവാജിക്ക് ശേഷം രജനി നായകനാവുന്ന കുചേലന്‍റെ കാര്യത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. മലയാളത്തില്‍ ശ്രീനിവാസന്‍റെ തിരക്കഥയില്‍ നവാഗതാനായ മോഹന്‍ സംവിധാനം ചെയ്ത കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്‍റെ റീമേക്കായ കുചേലന്‍ തമിഴിലെ ‘ട്വന്‍റി ട്വന്‍റി’ ആണെന്നാണ് പുതിയ വാര്‍ത്തകള്‍. അത്രയ്ക്ക് താരനിബിഡമാണത്രെ കുചേലന്‍.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തമിഴിലെ താര ചക്രവര്‍ത്തിമാരുടെ സംഗമം കൂടിയാവുകയാണ് കുചേലന്‍. അതെ, മറ്റാരുമല്ല തെന്നിന്ത്യയുടെ സൂപ്പര്‍ സ്റ്റാറുകള്‍ രജനിയും കമല്‍ ഹാസനും കുചേലനില്‍ ഒന്നിക്കുകയാണ്. ഏതാനും സീനുകളില്‍ അഭിനയിക്കുന്ന കമല്‍ രജനിക്കൊപ്പം ഒരു ഗാനരംഗത്തിലും എത്തുന്നുണ്ടെന്നാണ് സൂചനകള്‍. ‘ഇളമെ ഊഞ്ഞാല്‍ ആഡിഗിരത്’ എന്ന ചിത്രത്തില്‍ ആണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. പിന്നീട് പല സംവിധായകരും ഇരുവരെയും ചേര്‍ത്ത് പടമെടുക്കാന്‍ മുന്നോട്ടുവന്നെങ്കിലും ഒന്നും ഫലം കണ്ടില്ല.
മെഗ സ്റ്റാറുകള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത പരന്നതോടെ വിതരണക്കാരും ആവേശത്തിലാണ്. കമലിനെ കൂടാതെ പ്രഭു ആണ് രജനിയോടൊപ്പം ചേരുന്ന മറ്റൊരു പ്രമുഖ താരം. കുചേലനില്‍ താര റാണിമാരുടെയും നീണ്ട നിരയാണുള്ളത്. തെന്നിന്ത്യന്‍ സ്വപ്ന റാണി നയന്‍ താര നായികയാവുന്ന ചിത്രത്തില്‍ മംത മോഹന്‍ദാസ്, സ്നേഹ എന്നിവര്‍ക്കൊപ്പം തൃഷയും ഫ്ലോറയും കൂടി അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
യു എസ് വിസ തട്ടിപ്പ് റാക്കറ്റുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വിലക്ക് ഭീഷണി നേരിടുന്ന ഫ്ലോറയ്ക്ക് ഇതൊരു ആശ്വസമാകും. ഡാന്‍സ് സീനിലാണ് ഫ്ലോറയെത്തുന്നത്. ഐറ്റം നമ്പര്‍ സ്പെഷ്യലിസ്റ്റ് സുജയും ഈ ചിത്രത്തില്‍ ചുവട് വയ്ക്കുന്നുണ്ട് എന്നത് മസാല പ്രേമികളേയും നിരാശരാക്കില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|