|
| ക്ലാസ്മേറ്റ്സില്‍ പ്രിയാമണി നായിക |
| ഞായര്‍, 13 ഏപ്രില്‍ 2008 ( 18:13 IST ) | |
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്ന ക്ലാസ്മേറ്റ്സിന്‍റെ തമിഴ് റീമേക്കില്‍ പ്രിയാമണി പൃഥ്വിരാജിന്‍റെ നായികയാവും. ജെമിനി ഫിലിം സര്‍ക്യൂട്ട് നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘നിനൈത്താലെ ഇനിക്കും’ എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധാനം ആരെന്നത് അറിവായിട്ടില്ല.
അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലെ മുത്തഴക് എന്ന കഥാപാത്രം പ്രിയാമണിയുടെ കരിയറില്‍ വലിയ ബ്രേക്ക് ആണ് നല്‍കിയത്. ഗ്ലാമര്‍ പ്രദര്‍ശനത്തിന് വരെ തയാറായിട്ടും കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്ന പ്രിയയ്ക്ക് പരുത്തിവീരന്‍റെ വിജയത്തിന് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ന്ന് വിശാലിനൊപ്പം മലൈകോട്ടൈ, ജീവയ്ക്കൊപ്പം തോട്ട എന്നീ ചിത്രങ്ങളില്‍ നായികായായ പ്രിയയ്ക്ക് തെലുങ്കില്‍ നിന്നും കൈനിറയെ ഓഫറുകള്‍ എത്തുന്നുണ്ട്.
ഒരു തെലുങ്ക് ചിത്രത്തില്‍ കരാര്‍ ഉറപ്പിച്ചതയാണ് അറിയുന്നത്. എന്നാല്‍ സെലക്ടീവായി നല്ല റോളുകള്‍ മാത്രം തെരഞ്ഞെടുക്കാനാണത്രെ പ്രിയയുടെ തീരുമാനം. മലയാളികളില്‍ ഗൃഹാതുരതയുടെ മനോഹരസ്വപ്നങ്ങള്‍ ഉണര്‍ത്തിയ ചിത്രമായിരുന്നു ലാല്‍ജോസിന്‍റെ ക്ലാസ്മേറ്റ്സ്. അതുകൊണ്ടുതന്നെ ക്ലാസ്മേറ്റ്സ് മറ്റൊരു വിജയമാകുമെന്നുതന്നെയാണ് പ്രിയയുടെയും പ്രതീക്ഷ. പൃഥ്വിരാജ്, നരേന്‍, ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യാമാധവന്‍ തുടങ്ങിയവരായിരുന്നു മലയാളത്തില്‍ പ്രധാന താരങ്ങള്‍. എന്നാല്‍ തമിഴില്‍ താരങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കാമ്പസിന്‍റെ പശ്ചാത്തലത്തിലൊരുക്കിയ ഒരു ത്രില്ലറായിരുന്നു ക്ലാസ്മേറ്റ്സ്. ജയിംസ് ആല്‍ബര്‍ട്ടിന്‍റെ ആദ്യ തിരക്കഥയായിരുന്നു അത്. മന്ദഗതിയില്‍ തുടങ്ങുകയും പിന്നീട് കത്തിക്കയറുകയും ചെയ്ത ക്ലാസ്മേറ്റ്സ് യുവതാരചിത്രങ്ങളുടെ ഘോഷയാത്രയ്ക്ക് തന്നെ തുടക്കം കുറിച്ചു. ഈ ചിത്രത്തിന്‍റെ തെലുങ്ക്, ഹിന്ദി റീമേക്കുകളും ഉടന്‍ ചിത്രീകരണം ആരംഭിക്കും എന്നാണറിയുന്നത്.
‘വെള്ളിത്തിര’യും വിജയിച്ചതോടെ തമിഴകത്ത് പൃഥ്വിരാജിന്‍റെ സ്റ്റാര്‍വാല്യു കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. പൃഥ്വിയുടെ സിനിമകള്‍ വ്യത്യസ്തവും രസകരവുമായിരിക്കുമെന്നാണ് പൊതുവെ ഉണ്ടായിരിക്കുന്ന അഭിപ്രായം. അമിത ഗ്ലാമറും വയലന്‍സും അമാനുഷ നായകന്‍മാരും ഭരിക്കുന്ന തമിഴ് സിനിമാ ലോകത്ത് പൃഥ്വിരാജിന്‍റെ ചിത്രങ്ങള്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്ലാസ്മേറ്റ്സ് മറ്റൊരു തരംഗമാകുമോ എന്ന് കാത്തിരിക്കാം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|