|
| വീണ്ടും കഥ പറയുമ്പോള്‍ | | - റിഷി സര്‍ക്കാര്‍ |
| ചൊവ്വ, 15 ഏപ്രില്‍ 2008 ( 13:40 IST ) |
|
ഹിന്ദിയില്‍ അടുത്തിടെ തരംഗം സൃഷ്ടിച്ച സിനിമയാണ് ‘താരേ സമീന്‍ പര്‍’. പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്തു ആ സിനിമ. കലാപരമായി മികച്ചു നിന്ന താരേ സമീന്‍ പര്‍ ബോക്സോഫീസിലും വന്‍ ഹിറ്റായിരുന്നു. ഈ ചിത്രത്തിന് സമാനമായ ഒരു വിജയം അടുത്തിടെ ഒരു മലയാള ചിത്രത്തിനും ഉണ്ടായി. ‘കഥ പറയുമ്പോള്‍’ എന്ന ചിത്രം 15 കേന്ദ്രങ്ങളില്‍ 100 ദിവസം കടന്ന് മുന്നേറുകയാണ്. ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ചിത്രത്തിന് ലഭിച്ചു.
ശ്രീനിവാസന്‍റെ തിരക്കഥയില്‍ എം മോഹനനാണ് കഥ പറയുമ്പോള്‍ സംവിധാനം ചെയ്തത്. മോഹനന്‍റെ ആദ്യ ചിത്രം. അടുത്തകാലത്ത് 12 സെന്‍ററുകളില്‍ കൂടുതല്‍ 100 ദിവസം തികച്ച മറ്റൊരു മലയാള ചിത്രം ഉണ്ടായിട്ടില്ല. മുകേഷും ശ്രീനിവാസനും ചേര്‍ന്ന് ലൂമിയര്‍ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിച്ച ഈ സിനിമ ഇപ്പോള്‍ തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുകയാണ്. എന്തായാലും അഭൂതപൂര്‍വമായ ഈ വിജയത്തിന് ശേഷം ‘കഥ പറയുമ്പോള്‍’ ടീം വീണ്ടും ഒന്നിക്കുകയാണ്.
മമ്മൂട്ടിയും മുകേഷും ശ്രീനിവാസനും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് എം മോഹനന്‍. ശ്രീനിവാസന്‍ തന്നെയായിരിക്കും തിരക്കഥ രചിക്കുക. ലൂമിയര്‍ ഫിലിംസ് നിര്‍മ്മിക്കും. നായിക മീന തന്നെയായിരിക്കുമോ എന്ന് അറിവായിട്ടില്ല. എന്തായാലും മറ്റൊരു ഇതിഹാസ വിജയത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|