|
| മണിരത്നം ചിത്രത്തില്‍ കമല്‍ |
| ചൊവ്വ, 15 ഏപ്രില്‍ 2008 ( 18:01 IST ) | |
മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കമലഹാസന്‍ അഭിനയിക്കുന്നു. എന്നാല്‍ ഈ സിനിമയില്‍ കമലല്ല നായകന്‍. മണിരത്നം അടുത്തതായി ഹിന്ദിയിലും തമിഴിലും ഒരേ സമയമാണ് ചിത്രം ഒരുക്കുന്നത്. ഹിന്ദിയില്‍ അഭിഷേക് ബച്ചനും തമിഴില്‍ വിക്രമുമാണ് നായകന്‍മാര്‍. രണ്ടു ചിത്രങ്ങളിലും നായിക ഐശ്വര്യാ റായ്. ഈ രണ്ടു സിനിമകളിലും കമലഹാസന്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
കഥയില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമായാണ് കമല്‍ എത്തുന്നത്. കഥയെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. എന്നാല്‍ മനോഹരമായ ഒരു പ്രണയകഥയാണ് ലക്‍ഷ്യമെന്ന് മണിരത്നം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ‘നായകന്‍’ എന്ന സിനിമയ്ക്ക് ശേഷം കമലഹാസനും മണിരത്നവും ഒന്നിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിക്രം ആദ്യമായാണ് ഒരു മണിരത്നം ചിത്രത്തില്‍ അഭിനയിക്കുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യയും അഭിനയിച്ച ഗുരുവായിരുന്നു മണിരത്നത്തിന്‍റെ കഴിഞ്ഞ ചിത്രം.
എ ആര്‍ റഹ്‌മാനാണ് ഈ സിനിമയുടെ സംഗീതം. തമിഴിലും ഹിന്ദിയിലും ഒരേ സമയം റിലീസ് ചെയ്യാനാണ് പരിപാടി. ഇതേ രീതിയിലാണ് മുന്‍പ് മണിരത്നം ‘യുവ’ പുറത്തിറക്കിയത്. അന്ന് അതിന്‍റെ തിമിഴ് പതിപ്പായ ആയുധ എഴുത്തും ഒപ്പം റിലീസ് ചെയ്തിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|