യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
നയന്‍താര ‘കോടിപതി’
16 ഏപ്രില്‍ 2008   ( 10:41 IST )
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന അഭിനേത്രി എന്ന ക്രെഡിറ്റ് ഇനി നയന്‍താരക്ക് സ്വന്തം. പ്രഭുദേവ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ നയന്‍സിന്‍റെ പ്രതിഫലം ഒരു കോടി രൂപയാണെന്നാണ് അണിയറ വര്‍ത്തമാനം. വിജയ് നായകനാകുന്ന ഈ ചിത്രത്തിന് സിങ്കം എന്നാണ് പേരിട്ടിരിക്കുന്നത്. കളക്‌ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ‘പോക്കിരി’ക്ക് ശേഷം പ്രഭുദേവ സംവിധാനം ചെയ്യുന്ന സിനിമയാകും ഇത്. സിനിമാ ലോകത്ത് ഏറ്റവും പ്രതിഫലം കൈപറ്റുന്ന മലയാള താരം എന്ന ബഹുമതിയും ഇതോടെ നയന്‍സിന് ലഭിക്കും. നയന്‍താര തമിഴില്‍ അവസാനം അഭിനയിച്ച ‘യാരെടി നീ മോഹിനി’ക്ക് തിയേറ്ററുകളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ‘കോടിപതി’യായെങ്കിലും സ്വന്തം മാതൃഭാഷാ ചിത്രങ്ങളെ മറക്കാന്‍ നയന്‍സ് തയാറല്ല. താര സംഘടനായായ അമ്മ നിര്‍മ്മിക്കുന്ന മലയാള സിനിമയായ ‘ട്വന്‍റി ട്വന്‍റി’യില്‍ പ്രതിഫലം കൈപ്പറ്റാതെയാണ് നയന്‍‌താര അഭിനയിച്ചത്. രജനീകാന്ത് നായകനാകുന്ന കുചേലനിലും അജിത് നായകനാകുന്ന ഏകനിലും അഭിനയിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ നയന്‍‌താര. ഇതിനിടയില്‍ മലയാള ചിത്രമായ പരുന്തില്‍ അഭിനയിക്കാന്‍ ഡേറ്റ് നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം നയന്‍‌സ് ഇതില്‍ നിന്നും പിന്‍‌വാങ്ങിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ലാല്‍ജോസ് ചിത്രത്തില്‍ ധനുഷ്?
മണിരത്നം ചിത്രത്തില്‍ കമല്‍
വീണ്ടും കഥ പറയുമ്പോള്‍
മോഹിനിയും നേപ്പാളിയും ഹിറ്റ്
മോഹന്‍ലാല്‍ കഥയെഴുതുന്നു
ക്ലാസ്മേറ്റ്സില്‍ പ്രിയാ‍മണി നായിക
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ജഗദീഷ് ചിത്രത്തില്‍ മമ്മൂട്ടി
ജഗദീഷ് സംവിധായകനാകുന്നു. മല യാളത്തിലെ ഈ ജനപ്രിയ ഹാസ്യ താരം സംവിധാനം ചെയ്യുന്ന ആദ്യ...
രഞ്ജിത്തിന്‍റെ ‘തിരക്കഥ’യില്‍ പൃഥ്വി
നരേന്‍ സംവിധായകനാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍‌നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ്‌ സെര്‍ച്ച്‌ സാധ്യമാക്കുന്ന പുതിയ സാങ്കേതിക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...