യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ലാല്‍ജോസ് ചിത്രത്തില്‍ ധനുഷ്?
ബുധന്‍, 16 ഏപ്രില്‍ 2008   ( 13:11 IST )
ലാല്‍ജോസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ ലിറ്റില്‍ സൂപ്പര്‍സ്റ്റാറും രജനീകാന്തിന്‍റെ മരുമകനുമായ ധനുഷ് നായകനായേക്കും. ധനുഷിനെ ആവശ്യപ്പെടുന്ന തിരക്കഥയാണ് ഈ ചിത്രത്തിനായി ജയിംസ് ആല്‍ബര്‍ട്ട് ഒരുക്കിയിരിക്കുന്നത്. ലാല്‍ജോസിന്‍റെയും ജയിംസ് ആല്‍ബര്‍ട്ടിന്‍റെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. ക്ലാസ്മേറ്റ്സിന് ശേഷം ഇരുവരും ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ധനുഷിന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നിരിക്കുന്ന സമയമാണിത്. അദ്ദേഹത്തിന്‍റെ ഡേറ്റിനായി പ്രൊഡ്യൂസര്‍മാര്‍ ക്യൂ നില്‍ക്കുന്നു. പൊല്ലാതവന്‍റെയും യാരഡി നീ മോഹിനിയുടെയും വിജയമാണ് ധനുഷിന് ഗുണമായത്. ഇപ്പോള്‍ മൂന്ന് കോടി രൂപയാണ് ധനുഷിന്‍റെ പ്രതിഫലം. എന്തായാലും കഥ ധനുഷിന് ഇഷ്ടമാകും എന്ന വിശ്വാസത്തിലാണ് ലാല്‍ജോസ്. ധനുഷിനെ കിട്ടിയില്ലെങ്കില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് ലാല്‍ജോസിന്‍റെ പരിപാടി.

വെള്ളമില്ലാത്ത ഒരു ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും കുറിച്ചുള്ള കഥയാണ് ലാല്‍ജോസിന്‍റെ ആദ്യത്തെ തമിഴ് സംരംഭം. തമിഴ്നാട്ടിലെ കോവില്‍‌പെട്ടിയാണ് ലൊക്കേഷന്‍. ഗള്‍ഫില്‍ സെറ്റില്‍ഡായ ഒരു കോവില്‍‌പെട്ടിക്കാരനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മുരളീധരനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഈ തമിഴ് ചിത്രം കഴിഞ്ഞാലുടനെ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും നായകന്‍‌മാരാക്കി ‘കസിന്‍സ്’ എന്ന മലയാള ചിത്രം ചെയ്യാനാണ് ലാല്‍ജോസ് ഒരുങ്ങുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നയന്‍താര ‘കോടിപതി’
മണിരത്നം ചിത്രത്തില്‍ കമല്‍
വീണ്ടും കഥ പറയുമ്പോള്‍
മോഹിനിയും നേപ്പാളിയും ഹിറ്റ്
മോഹന്‍ലാല്‍ കഥയെഴുതുന്നു
ക്ലാസ്മേറ്റ്സില്‍ പ്രിയാ‍മണി നായിക
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ജഗദീഷ് ചിത്രത്തില്‍ മമ്മൂട്ടി
ജഗദീഷ് സംവിധായകനാകുന്നു. മല യാളത്തിലെ ഈ ജനപ്രിയ ഹാസ്യ താരം സംവിധാനം ചെയ്യുന്ന ആദ്യ...
രഞ്ജിത്തിന്‍റെ ‘തിരക്കഥ’യില്‍ പൃഥ്വി
നരേന്‍ സംവിധായകനാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍‌നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ്‌ സെര്‍ച്ച്‌ സാധ്യമാക്കുന്ന പുതിയ സാങ്കേതിക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...