|
| അണ്ണനും തമ്പിയും വ്യാഴാഴ്ച |
| ബുധന്‍, 16 ഏപ്രില്‍ 2008 ( 15:38 IST ) | |
മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിക്കുന്ന അണ്ണന്‍ തമ്പി വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തുന്നു. 75 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പരസ്പരം പോരടിക്കുന്ന സഹോദരങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അച്ചു, അപ്പു എന്നീ കഥാപാത്രങ്ങളായാണ് മമ്മൂട്ടി എത്തുന്നത്. ബാലെ ട്രൂപ്പുകാരനായ രാവുണ്ണിയാശാന് 90 സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ പിറന്ന ഇരട്ടകളാണ് അച്ചുവും അപ്പുവും. ഒരാള്‍ ദേവഗണത്തിലും മറ്റെയാള്‍ അസുരഗണത്തിലും പിറന്നതുകൊണ്ടാകണം, ഇവര്‍ എപ്പോഴും വഴക്കടിച്ചുകൊണ്ടിരുന്നു.
മുതിര്‍ന്നപ്പോള്‍ ഒരാള്‍ ദാദയും മറ്റെയാള്‍ ബാലെ നടനുമായി. പക്ഷേ അപ്പോഴും ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. രസകരമായ ഈ കഥയാണ് ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയിലൂടെ അന്‍വര്‍ റഷീദ് ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്. റോക്ക് ന്‍ റോളിലൂടെ മലയാളത്തിലെത്തിയ ലക്‍ഷ്മി റായിയാണ് അണ്ണന്‍ തമ്പിയിലെ നായിക. രഹസ്യ ഈ ചിത്രത്തില്‍ ഒരു നൃത്തരംഗത്തില്‍ എത്തുന്നു. രാഹുല്‍ രാജ് ഈണം നല്‍കിയ ഗാനങ്ങള്‍ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു.
ക്യാമറ - ലോകനാഥന്‍. എഡിറ്റിംഗ് - ഡോണ്‍മാക്സ്. മരിക്കാര്‍ ഫിലിംസാണ് നിര്‍മ്മാണം. രാജമാണിക്യം, ഛോട്ടാമുംബൈ എന്നീ സൂപ്പര്‍ ഹിറ്റ് വിജയങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് മറ്റൊരു ഹിറ്റിനാണ് ഈ മമ്മൂട്ടി ചിത്രത്തിലൂടെ ശ്രമിക്കുന്നത്. പരമ്പര, ദാദാസാഹിബ്, ബല്‍റാം വേഴ്സസ് താരാദാസ് തുടങ്ങിയ ചിത്രങ്ങളില്‍ ഇരട്ടവേഷങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള മമ്മൂട്ടിക്ക് ഈ വര്‍ഷത്തെ മെഗാഹിറ്റ് പ്രതീക്ഷയാണ് ഈ ചിത്രം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|