യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ബില്ലൂ ബാര്‍ബറില്‍ ലാറാദത്ത
വ്യാഴം, 17 ഏപ്രില്‍ 2008   ( 13:10 IST )
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഷാരുഖ് ഖാന്‍ ചിത്രമായ ‘ബില്ലൂ ബാര്‍ബറില്‍’ ലാറാദത്ത നായിക. ഈ ചിത്രത്തില്‍ അമീഷാ പട്ടേലിനെയാണ് നേരത്തേ നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അമീഷ ബില്ലൂ ബാര്‍ബറില്‍ നിന്ന് പിന്‍‌മാറിയിരിക്കുകയാണ്. തന്‍റെ കഥാപാത്രത്തിന് തീരെ പ്രാധാന്യമില്ലെന്ന് മനസിലാക്കിയതു കൊണ്ടാണ് ബില്ലൂ ബാര്‍ബറില്‍ നിന്ന് പിന്‍മാറുന്നതെന്ന് അമീഷ പറയുന്നു.

കഥ പറയുമ്പോള്‍ എന്ന മലയാള ചിത്രത്തിന്‍റെ റീമേക്കാണ് ബില്ലൂ ബാര്‍ബര്‍. ഈ ചിത്രത്തില്‍ മീന അവതരിപ്പിച്ച കഥാപാത്രത്തെയാണ് അമീഷ അവതരിപ്പിക്കാനിരുന്നത്. ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബാര്‍ബറുടെ ഭാര്യാവേഷമായിരുന്നു അമീഷയുടേത്. എന്നാല്‍ ഒരു ഷാരുഖ് ഖാന്‍ ചിത്രം നിരസിക്കാനുള്ള ധൈര്യം അമീഷ കാണിച്ചിരിക്കുന്നു. ഒട്ടും വൈകാതെ പ്രിയദര്‍ശന്‍ ലാറദത്തയെ അമീഷയ്ക്ക് പകരക്കാരിയായി തെരഞ്ഞെടുക്കുകയും ചെയ്തു.

പാര്‍ട്ട്‌ണര്‍, ജൂം ബരാബര്‍ ജൂം എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തോടെ താരമൂല്യം കുത്തനെ ഉയര്‍ന്ന ലാറാദത്ത, പ്രിയദര്‍ശന്‍ ചിത്രത്തിലെ അവസരം ഭാഗ്യമായാണ് കണക്കാക്കുന്നത്. മലയാളത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അതിഥി കഥാപാത്രത്തെയാണ് ഷാരുഖ് ഖാന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. ഷാരുഖും പ്രിയനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ബില്ലൂ ബാര്‍ബറിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പൃഥ്വിയുടെ പരീക്ഷണങ്ങള്‍
അണ്ണനും തമ്പിയും വ്യാഴാഴ്ച
ലാല്‍ജോസ് ചിത്രത്തില്‍ ധനുഷ്?
നയന്‍താര ‘കോടിപതി’
മണിരത്നം ചിത്രത്തില്‍ കമല്‍
വീണ്ടും കഥ പറയുമ്പോള്‍
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ജഗദീഷ് ചിത്രത്തില്‍ മമ്മൂട്ടി
ജഗദീഷ് സംവിധായകനാകുന്നു. മല യാളത്തിലെ ഈ ജനപ്രിയ ഹാസ്യ താരം സംവിധാനം ചെയ്യുന്ന ആദ്യ...
രഞ്ജിത്തിന്‍റെ ‘തിരക്കഥ’യില്‍ പൃഥ്വി
നരേന്‍ സംവിധായകനാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍‌നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ്‌ സെര്‍ച്ച്‌ സാധ്യമാക്കുന്ന പുതിയ സാങ്കേതിക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...