|
| സുരേഷ്ഗോപി; സൂപ്പര്‍ അതിഥി |
| വ്യാഴം, 17 ഏപ്രില്‍ 2008 ( 17:19 IST ) | |
മലയാള സിനിമയിലെ സൂപ്പര്‍ അതിഥി എന്ന പെരുമ നേടാനുള്ള ഒരുക്കത്തിലാണ് സൂപ്പര്‍താരം സുരേഷ്‌ഗോപി. ‘ഇന്നലെ‘യും മാനത്തെകൊട്ടാരവും, ദ് കിംഗും, ‘നോട്ട്‌ബുക്കും‘ എല്ലാം സുരേഷ്ഗോപി അതിഥിയായെത്തിയ ചിത്രങ്ങളായിരുന്നു. ഇവയെല്ലാം സൂപ്പര്‍ ഹിറ്റുകളുടെ പട്ടികയില്‍ ഇടം നേടുകയും ചെയ്തു.
ഇപ്പോള്‍ പുതുമുഖ സംവിധായകനായ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘അച്ഛന്‍റെ മകന്‍’ എന്ന ചിത്രത്തിലാണ് സുരേഷ്ഗോപി അതിഥിയായെത്തുന്നത്. വിനു മോഹന്‍ നയകനാവുന്ന ചിത്രത്തില്‍ കൊല്ലം തുളസി, ഇന്ദ്രന്‍സ്, മഞ്ജു പിളള, കണ്ണൂര്‍ ശ്രീലത, സ്ഫടികം ജോര്‍ജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഈ മാസമവസാനത്തൊടെ എറണാകുളത്തും വയനാട്ടിലും, ഗുണ്ടല്‍പ്പേട്ടിലുമായി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തില്‍ സുരേഷ്ഗോപിയുടെ വേഷത്തെക്കുറിച്ച് അണിയറക്കാര്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നായകനായ വിനുമോഹന്‍റെ അച്ഛന്‍ വേഷമായിരിക്കും സുരേഷ്ഗോപിക്ക് എന്നാണ് അറിയുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|