|
| കോടികള്‍ മറിയുന്ന കോളിവുഡ് |
| വെള്ളി, 18 ഏപ്രില്‍ 2008 ( 11:52 IST ) | |
തമിഴ് സിനിമാ ലോകത്ത് പണക്കൊഴുപ്പിന്‍റെ വര്‍ഷമായിട്ടാവും 2008 അറിയപ്പെടുക. കാരണം 2008ലെ ആദ്യ മൂന്നരമാസങ്ങള്‍ പിന്നിടുമ്പോള്‍ 150 കോടിയിലേറെ രൂപയുടെ ചിത്രങ്ങളാണ് തിയറ്ററുകളില്‍ എത്തിയത്. വമ്പന്‍ നിര്‍മ്മാണ കമ്പനികളും കോര്‍പറേറ്റ് സ്ഥാപനങ്ങളും കോളിവുഡില്‍ മുതല്‍ മുടക്കാന്‍ തയാറായി നില്‍ക്കുമ്പോള്‍ സിനിമാ നിര്‍മ്മാണരംഗം മുമ്പില്ലാത്ത വിധം സജീവമായിരിക്കുകയാണ്. മുന്‍നിര സൂപ്പര്‍സ്റ്റാറുകളുടെ ഡേറ്റ് ലഭിക്കണമെങ്കില്‍ ഇനി 2010 കഴിയണം.
ഈ വര്‍ഷം ഇതുവരെ 37 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഇത്രയും ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ചെലവിട്ടത് 150 കോടി രൂപയും. ഈ കണക്ക് തുടര്‍ന്നാല്‍ സര്‍വകാല റെക്കോര്‍ഡും മറികടന്ന് കോളിവുഡില്‍ ഈ വര്‍ഷം 130 ഓളം ചിത്രങ്ങള്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 22 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, 37 ചിത്രങ്ങള്‍ പുറത്തിറങ്ങിയെങ്കിലും ഈ വര്‍ഷം ഒന്നു മാത്രമാണ് സൂപ്പര്‍ഹിറ്റ്. നരേനെ നായകനാക്കി മിഷ്കിന്‍ സംവിധാനം ചെയ്ത അഞ്ചാതെ ആണ് ഏക സൂപ്പര്‍ഹിറ്റ്.
ഏറ്റവും അടുത്ത് പുറത്തിറങ്ങിയ യാരെഡി നീ മോഹിനിയും നേപ്പാളിയും തരക്കേടില്ലാത്ത കളക്ഷന്‍ നേടുന്നുണ്ടെങ്കിലും ചിത്രം ഹിറ്റാകുമോ എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. കോര്‍പറേറ്റ് കമ്പനികളുടേത് ഉള്‍പ്പടെ പണിപ്പുരയില്‍ ഒരുങ്ങുന്ന ചിത്രങ്ങളും നിരവധിയാണ്. പിരമിഡ് സായ്‌മീറ പ്രൊഡക്ഷന്‍ ഇന്‍റര്‍നാഷണല്‍ ആണ് നിര്‍മ്മാണ രംഗത്തെ സജീവ സാന്നിധ്യം. 10 ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ പിരമിഡ് സായ്‌മീറ കരാര്‍ ചെയ്തിരിക്കുന്നത്. 40 കോടി രൂപയാണ് ഇതിനായി സായ്‌മീറ മുടക്കുന്നത്.
മുന്‍നിരയിലെ ആദ്യ അഞ്ച് നായകര്‍ 2010 വരെയുള്ള കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. രണ്ടാം നിരയും തിരക്കിലാണ്. പലരേയും ഇരട്ടി പ്രതിഫലത്തിലാണ് നിര്‍മ്മാതാക്കള്‍ റാഞ്ചുന്നത്. കൈ പൊള്ളാതെ തന്നെ നിലനില്‍ക്കാനാകുന്നു എന്നതാണ് നിര്‍മ്മാതാക്കളെ കോളിവുഡിലേക്ക് ആകര്‍ഷിക്കുന്നത്. ചിത്രം ഹിറ്റോ സൂപ്പര്‍ ഹിറ്റോ ആയില്ലെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം സംഭവിക്കാതെ തന്നെ പിടിച്ചുനില്‍ക്കാനാകുന്നുണ്ട്.
ടെലിവിഷന്‍ ചാനലുകള്‍ പുതിയ സിനിമകള്‍ ലഭിക്കാനായി മത്സരിക്കുമ്പോള്‍ വമ്പന്‍ തുകയ്ക്കാണ് സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോകുന്നത്. ചാനല്‍ രംഗത്തും കോടികള്‍ മറിയുമ്പോള്‍ 2008 തമിഴ് സിനിമയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുമോ എന്ന് കാത്തിരുന്നു കാണാം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|