യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
യാരെഡി നീ മോഹിനിയുടെ ക്ലൈമാക്സില്‍ മാറ്റം
വെള്ളി, 18 ഏപ്രില്‍ 2008   ( 15:51 IST )
സിനിമ പുറത്തിറങ്ങിയ ശേഷവും വിജയത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. ചിത്രത്തിന്‍റെ ക്ലൈമാക്സ് വരെ ഇത്തരത്തില്‍ മാറ്റാറുണ്ട്. എന്നാല്‍ സൂപ്പര്‍ ഹിറ്റിലേക്ക് നീ‍ങ്ങുന്ന സിനിമയില്‍ വീണ്ടും മാറ്റം വരുത്തുമെന്ന നിങ്ങള്‍ കരുതുന്നുണ്ടോ. അങ്ങനെ ഒരു മാറ്റമാണ് യാരെഡി നീ മോഹിനി എന്ന ചിത്രത്തിന് സംഭവിച്ചത്. കോളിവുഡിലെ അടുത്ത താരരാജാവായി വിശേഷിപ്പിക്കപ്പെടുന്ന ധനുഷും തെന്നിന്ത്യന്‍ സ്വപ്ന റാണി നയന്‍ താരയും ഒത്തുചേര്‍ന്ന പുതിയ ചിത്രം സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്നതിനിടെയാണ് ക്ലൈമാക്സ് മാറ്റുവാന്‍ സംവിധായകന്‍ മിത്രന്‍ ആര്‍ ജവഹര്‍ തീരുമാനിച്ചത്.

ആദ്യം പുറത്തിറങ്ങിയ ചിത്രത്തില്‍ ക്ലൈമാക്സില്‍ ധനുഷും നയന്‍ താരയും വിവാഹം കഴിക്കുന്നത് ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം അത് പ്രേക്ഷകര്‍ക്ക് ചിന്തകള്‍ക്കായി വിടുകയായിരുന്നു. എന്നാല്‍ ചിത്രം നല്ല കളക്ഷനോടെ മുന്നേറുന്നതിനിടെ നായകനും നായികയും വിവാഹം കഴിക്കുന്നതും അതിന് ശേഷമുള്ള ജീവിതത്തിലെ ഏതാനും സീനുകളും കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ആരാധകരുടെ ആവശ്യപ്രകാരമത്രെ ഈ മാറ്റം. എന്തായാലും ഇത് ചിത്രത്തെ കൂടുതല്‍ ഹിറ്റാക്കുമെന്ന് പ്രതീക്ഷിക്കാം.

ഹിറ്റ്മേക്കര്‍ ശെല്‍‌വരാഘവന്‍ സംവിധാനം ചെയ്ത ‘ആഡവാരി മാടലുക്കും അര്‍ദാവു വേരുലെ‘ എന്ന തെലുങ്ക് സിനിമയുടെ തമിഴ് റീമേക്കാണ് ‘യാരെഡി നീ മോഹിനി’. വെങ്കിടേഷ് - തൃഷ ജോഡികള്‍ അഭിനയിച്ച ചിത്രം തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ശെല്‍‌വരാഘവന്‍റെ അസിസ്റ്റന്‍റായ മിത്രന്‍ സംവിധാനം ചെയ്യുന്ന യാരെഡി നീ മോഹിനിയുടെ തിരക്കഥ ശെല്‍‌വരാഘവന്‍ തന്നെയാണ്. മിത്രന്‍റെ ആദ്യ സിനിമ കൂടിയാണിത്
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കോടികള്‍ മറിയുന്ന കോളിവുഡ്
സുരേഷ്ഗോപി; സൂപ്പര്‍ അതിഥി
ബില്ലൂ ബാര്‍ബറില്‍ ലാറാദത്ത
പൃഥ്വിയുടെ പരീക്ഷണങ്ങള്‍
അണ്ണനും തമ്പിയും വ്യാഴാഴ്ച
ലാല്‍ജോസ് ചിത്രത്തില്‍ ധനുഷ്?
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ജഗദീഷ് ചിത്രത്തില്‍ മമ്മൂട്ടി
ജഗദീഷ് സംവിധായകനാകുന്നു. മല യാളത്തിലെ ഈ ജനപ്രിയ ഹാസ്യ താരം സംവിധാനം ചെയ്യുന്ന ആദ്യ...
രഞ്ജിത്തിന്‍റെ ‘തിരക്കഥ’യില്‍ പൃഥ്വി
നരേന്‍ സംവിധായകനാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍‌നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ്‌ സെര്‍ച്ച്‌ സാധ്യമാക്കുന്ന പുതിയ സാങ്കേതിക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...