|
| ‘ഇതിഹാസങ്ങളുടെ സംഗമം‘ 25ന്
|
| തിങ്കള്‍, 21 ഏപ്രില്‍ 2008 ( 10:10 IST ) | |
രജനി ചിത്രങ്ങളെപ്പോലെ കമല്‍ ചിത്രങ്ങളും റിലീസിന് മുമ്പുതന്നെ വാര്‍ത്തകളില്‍ ഇടം നേടുന്നവയാണ്. കമലിന്‍റെ പുതിയ ചിത്രം ദശാവതാരത്തിന്‍റെ വര്‍ക്കുകള്‍ രണ്ട് വര്‍ഷം മുമ്പ് തുടങ്ങുമ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ സജീവമായുണ്ട്. ഒരു സൂപ്പര്‍ താരം പത്ത് വേഷങ്ങളില്‍ അഭിനയിക്കുന്നു എന്നതായിരുന്നു ആദ്യം ചിത്രത്തിന് വേറിട്ട സിനിമയെന്ന പദവി നല്‍കിയത്. ഇപ്പോള്‍ ഇതിന്‍റെ കാസറ്റ് റിലീസ് ഒരു മഹാസംഭവമാക്കി മാറ്റുന്നതിലൂടെ കമലും അണിയറ പ്രവര്‍ത്തകരും വീണ്ടും ശ്രദ്ധ നേടുകയാണ്.
ഏപ്രില്‍ 25ന് ആണ് കാസറ്റ് റിലീസ്. അന്ന് തെന്നിന്ത്യയിലെ ഏറ്റവും വലിയ താരസംഗമത്തിനാണ് ചെന്നൈ നഗരം സാക്‍ഷ്യം വഹിക്കാന്‍ പോകുന്നത്. മലയാളത്തിന്‍റെ സൂപ്പര്‍ താരം മമ്മൂട്ടി, ഹോളിവുഡ് ആക്ഷന്‍ രാജാവ് ജാക്കിച്ചാന്‍, സാക്ഷാല്‍ ബിഗ് ബി അമിതാഭ് ബച്ചന്‍, ഇളയ ദളപതി വിജയ് അങ്ങനെ നീളുന്നു പ്രമുഖരുടെ പട്ടിക. എന്തായാലും തെന്നിന്ത്യന്‍ സിനിമയുടെ തലസ്ഥാനം ഉത്സവ ലഹരിയിലാവുമെന്ന് ഉറപ്പ്. ഇതിഹാസങ്ങളുടെ സംഗമം എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അസിന്‍, ഹേമാ മാലിനി, മല്ലിക ഷെറാവത്ത് തുടങ്ങി തമിഴ് - ഹിന്ദി സിനിമാ രംഗത്തെ താരങ്ങളുടെ ഒരു നീണ്ട പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. എന്തായാലും ഇതിഹാസങ്ങളുടെ സംഗമത്തിന്‍റെ പരസ്യങ്ങളും വിനൈല്‍ ബോര്‍ഡുകളും നഗരത്തിലെങ്ങും നിറഞ്ഞുകഴിഞ്ഞു. പരിപാടിക്കിടെ ചിത്രത്തിന്‍റെ ട്രെയിലറും രണ്ട് ഗാന രംഗങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|