യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
പ്രഭുദേവയും വിജയും വീണ്ടും ഒന്നിക്കുന്നു
21 ഏപ്രില്‍ 2008   ( 14:58 IST )
പോക്കിരിയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് ശേഷം പ്രഭുദേവ തമിഴില്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും വിജയ് തന്നെയാണ് നായകന്‍. ‘സിങ്കം’ എന്നാണ് ചിത്രത്തിന്‍റെ പേര്. അയ്യങ്കാരന്‍ ഇന്‍റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന സിങ്കത്തില്‍ തെന്നിന്ത്യന്‍ സ്വപ്നറാണി നയന്‍ താരയാണ് നായിക. ചിത്രത്തിന്‍റെ ഫോട്ടോ സെഷന്‍ ഞായറാഴ്ച എ വി എം സ്റ്റുഡിയോയില്‍ നടന്നു.

കഥയും തിരക്കഥയും പൂര്‍ത്തിയായിട്ടുണ്ട്. മെയ് രണ്ടാം വാരം ചിത്രീകരണം ആരംഭിക്കും. പോക്കിരിയുടെ ഹിന്ദി റിമേക്കിന്‍റെ പണി പൂത്തിയായാല്‍ ഉടന്‍ സിങ്കത്തിന്‍റെ പണികള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. പോക്കിരിയുടെ വഴി പിന്തുടര്‍ന്നുകൊണ്ടുള്ള ഒരു പൂര്‍ണ എന്‍റര്‍ടെയ്നര്‍ ആയിരിക്കും ഈ ബിഗ് ബഡ്ജറ്റ് ചിത്രമെന്നാണ് സൂചന.

പ്രഭുദേവയുടെ ആദ്യ സംവിധാന സംരംഭമായ പോക്കിരി തമിഴ്നാട്ടിലും കേരളത്തിലും സൂപ്പര്‍ ഹിറ്റ് വിജയമാണ് നേടിയത്. തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കായിരുന്നു പോക്കിരി. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച പോക്കിരിയുടെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് പ്രഭുദേവയും അണിയറ പ്രവര്‍ത്തകരും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
‘ഇതിഹാസങ്ങളുടെ സംഗമം‘ 25ന്
വന്ദേമാതരം ജൂലായ്‌ നാലിന്
കുടിവെള്ളവുമായി ലാലു തമിഴില്‍
യാരെഡി നീ മോഹിനിയുടെ ക്ലൈമാക്സില്‍ മാറ്റം
കോടികള്‍ മറിയുന്ന കോളിവുഡ്
സുരേഷ്ഗോപി; സൂപ്പര്‍ അതിഥി
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മണിരത്നം ചിത്രത്തില്‍ കമല്‍
‘നായകന്‍’ എന്ന സിനിമയ്ക്ക് ശേഷം കമലഹാസനും മണിരത്നവും ഒന്നി ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഈ സിനിമ...
വീണ്ടും കഥ പറയുമ്പോള്‍
ബില്ലൂ ബാര്‍ബറില്‍ ലാറാദത്ത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഉരുക്കിന്‍റെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില കുതിച്ചു യര്‍ന്ന സാഹചര്യത്തില്‍ വില വര്‍ദ്ധന നടപ്പാ ക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...