യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
‘നേപ്പാളി‘ക്കെതിരെ നോട്ടീസ്
ചൊവ്വ, 22 ഏപ്രില്‍ 2008   ( 11:19 IST )
ഭരത് മൂന്ന് റോളുകളില്‍ എത്തുന്ന നേപ്പാളി വിവാദക്കുരുക്കില്‍. ചിത്രത്തില്‍ പൊലീസിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ചെന്നൈ ജോയിന്‍റ് പൊലീസ് കമ്മീഷണര്‍ എം രവി, നേപ്പാളിയുടെ നിര്‍മ്മാതാവ് രാമാ ശരവണനും സംവിധായകന്‍ ദൊരൈയ്ക്കുമെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ്. ചിത്രത്തിലെ വിവാദമായ സീനുകള്‍ ഒഴിവാക്കുന്നത് വരെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നാണ് രവിയുടെ ആവശ്യം.

ചിത്രത്തിലെ വില്ലനായെത്തുന്ന ഒരു പൊലീസ് ഓഫീസര്‍ യൂണിഫോമില്‍ തന്നെ ബലാത്സംഗ സീനില്‍ അഭിനയിക്കുന്നതാണ് പൊലീസ് കമ്മീഷണറെ ചൊടിപ്പിച്ചിരിക്കുന്നത്. ഒപ്പം‌തന്നെ വിവസ്ത്രനായി സ്ത്രീയുടെ മുമ്പില്‍ പ്രദര്‍ശനം നടത്തുകയും ചെയ്യുന്ന ഈ കഥാപാത്രം പൊലീസിനെ മോശമായി ചിത്രീകരിക്കുകയാണത്രെ. മാത്രമല്ല, ചിത്രത്തില്‍ ജയില്‍, ജുഡീഷ്യറി എന്നിവയേയും മോശമായിട്ടാണ് ചിത്രീകരിക്കുന്നതെന്നും രവി ആരോപിക്കുന്നു.

വിവാദ സീനുകള്‍ മാറ്റിയില്ലെങ്കില്‍ സിവിലായും ക്രിമിനലായുമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നാണ് സംവിധായകനേയും നിര്‍മ്മാതാവിനേയും പൊലീസ് കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ ദേശീയപതാകയെ മോശമാക്കി ചിത്രീകരിച്ചുവെന്ന മറ്റൊരു ആരോപണം കൂടി ചിത്രത്തിന്‍റെ പേരിലുണ്ട്. സാധാരണ വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ ചിത്രം ബോക്സ് ഓഫീസ് കളക്ഷന്‍ നേടുകയാണ് പതിവ്. നേപ്പാളിയുടെ കാര്യത്തില്‍ എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാം.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
പ്രഭുദേവയും വിജയും വീണ്ടും ഒന്നിക്കുന്നു
‘ഇതിഹാസങ്ങളുടെ സംഗമം‘ 25ന്
വന്ദേമാതരം ജൂലായ്‌ നാലിന്
കുടിവെള്ളവുമായി ലാലു തമിഴില്‍
യാരെഡി നീ മോഹിനിയുടെ ക്ലൈമാക്സില്‍ മാറ്റം
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മണിരത്നം ചിത്രത്തില്‍ കമല്‍
‘നായകന്‍’ എന്ന സിനിമയ്ക്ക് ശേഷം കമലഹാസനും മണിരത്നവും ഒന്നി ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഈ സിനിമ...
വീണ്ടും കഥ പറയുമ്പോള്‍
ബില്ലൂ ബാര്‍ബറില്‍ ലാറാദത്ത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഉരുക്കിന്‍റെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില കുതിച്ചു യര്‍ന്ന സാഹചര്യത്തില്‍ വില വര്‍ദ്ധന നടപ്പാ ക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...