യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
ചൊവ്വ, 22 ഏപ്രില്‍ 2008   ( 12:58 IST )
മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍‌ലാല്‍ ചിത്രമായ ‘കാര്‍ഗില്‍’ താരസമ്പന്നത കൊണ്ട് ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍‌പേ ശ്രദ്ധേയമാകുന്നു. ഈ ചിത്രത്തില്‍ ലാലിനൊപ്പം നില്‍ക്കുന്ന ഒരു കഥാപാത്രത്തെ ഹിന്ദി സൂപ്പര്‍താരം വിവേക് ഒബ്‌റോയ് അവതരിപ്പിക്കും. വിവേക് ഒബ്‌റോയ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. മോഹന്‍ലാലിനൊപ്പം ‘കമ്പനി’ എന്ന രാം ഗോപാല്‍ വര്‍മ്മ ചിത്രത്തില്‍ വിവേക് അഭിനയിച്ചിട്ടുണ്ട്.

ദാമര്‍ ഫിലിംസിന്‍റെ ബാനറില്‍ സന്തോഷ് ദാമോദരന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മോഹന്‍ലാലിന്‍റെ മാടമ്പി കഴിഞ്ഞാലുടന്‍ ആരംഭിക്കും. തിരു ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കാര്‍ഗില്‍ യുദ്ധവും കമാന്‍ഡോ ഓപ്പറേഷനുകളുമായിരിക്കും കാര്‍ഗിലിന്‍റെ പ്രമേയം. മേജര്‍ തന്നെയാണ് തിരക്കഥ രചിക്കുന്നത്.

കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘കീര്‍ത്തിചക്ര’ എന്ന സൂപ്പര്‍ഹിറ്റിന്‍റെ രണ്ടാം ഭാഗം എന്ന നിലയ്ക്കാണ് മേജര്‍ രവി കാര്‍ഗില്‍ ഒരുക്കുന്നത്. കീര്‍ത്തിചക്രയിലെ മേജര്‍ മഹാദേവനാണ് ഈ സിനിമയില്‍ കേണല്‍ മഹാദേവനായി മാറുന്നത്. കീര്‍ത്തിചക്രയില്‍ ഉപനായകനായി അഭിനയിച്ചത് തമിഴ് താരം ജീവയായിരുന്നു.

മിഴികള്‍ സാക്ഷി, ട്വന്‍റി20, മാടമ്പി, സ്വപ്നമാളിക എന്നിവയാണ് മോഹന്‍ലാലിന്‍റെ ഈ വര്‍ഷത്തെ മറ്റ് ചിത്രങ്ങള്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
‘നേപ്പാളി‘ക്കെതിരെ നോട്ടീസ്
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
പ്രഭുദേവയും വിജയും വീണ്ടും ഒന്നിക്കുന്നു
‘ഇതിഹാസങ്ങളുടെ സംഗമം‘ 25ന്
വന്ദേമാതരം ജൂലായ്‌ നാലിന്
കുടിവെള്ളവുമായി ലാലു തമിഴില്‍
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മണിരത്നം ചിത്രത്തില്‍ കമല്‍
‘നായകന്‍’ എന്ന സിനിമയ്ക്ക് ശേഷം കമലഹാസനും മണിരത്നവും ഒന്നി ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഈ സിനിമ...
വീണ്ടും കഥ പറയുമ്പോള്‍
ബില്ലൂ ബാര്‍ബറില്‍ ലാറാദത്ത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഉരുക്കിന്‍റെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില കുതിച്ചു യര്‍ന്ന സാഹചര്യത്തില്‍ വില വര്‍ദ്ധന നടപ്പാ ക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...