|
| പ്രഭു വീണ്ടും മലയാളത്തില്‍ |
| ചൊവ്വ, 22 ഏപ്രില്‍ 2008 ( 15:01 IST ) | |
മലയാള സിനിമയോടും താരങ്ങളോടും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് തമിഴ് നടനും നിര്‍മ്മാതാവുമായ പ്രഭു. പ്രഭുവിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാള്‍ മോഹന്‍ലാലാണ്. ആ സൌഹൃദം വച്ചാണ് മോഹന്‍ലാല്‍ നിര്‍മ്മിച്ച കാലാപാനിയില്‍ പ്രഭു അഭിനയിക്കുന്നത്. കാലാപാനിയിലെ കഥാപാത്രം പ്രഭുവിന് ഏറെ അഭിനന്ദനം നേടിക്കൊടുത്തിരുന്നു.
പിന്നീട് വാര്‍ ആന്‍റ് ലൌ, കണ്ണിനും കണ്ണാടിക്കും, മലയാളി മാമന് വണക്കം തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പ്രഭു അഭിനയിച്ചു. ഇപ്പോഴിതാ പ്രഭു വീണ്ടും മലയാളത്തിലെത്തുകയാണ്. എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ‘പമ്പ’ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് പ്രഭു അവതരിപ്പിക്കുന്നത്. തമിഴിലെയും ഹിന്ദിയിലെയും മറ്റ് ചില പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. പുതുമുഖങ്ങളാണ് നായകനും നായികയും എന്നാണ് അറിയുന്നത്.
സ്റ്റോപ് വയലന്‍സ്, ലങ്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പമ്പ. രചനയും സാജന്‍ തന്നെ നിര്‍വഹിക്കുന്നു. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഷിക്കു വേണ്ടി കര്‍ണന്‍, ഷാജി കൈലാസിന് വേണ്ടി എം ജി റോഡ് എന്നീ തിരക്കഥകളും പമ്പയോടൊപ്പം തന്നെ എ കെ സാജന്‍ എഴുതുന്നുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | | മണിരത്നം ചിത്രത്തില്‍ കമല്‍ | | ‘നായകന്‍’ എന്ന സിനിമയ്ക്ക് ശേഷം കമലഹാസനും മണിരത്നവും ഒന്നി ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഈ സിനിമ... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഉരുക്കിന്‍റെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില കുതിച്ചു യര്‍ന്ന സാഹചര്യത്തില്‍ വില വര്‍ദ്ധന നടപ്പാ ക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍.... |
| |
|
|
|
|
|
|
|