|
| നയന്‍സ് സെറ്റില്‍ കുഴഞ്ഞുവീണു |
| ബുധന്‍, 23 ഏപ്രില്‍ 2008 ( 11:39 IST ) | |
‘ചൂടന്‍‘ നായിക ചൂട് താങ്ങാനാവാതെ തളര്‍ന്ന് വീണു. യുവാക്കളുടെ സിരകളില്‍ മെര്‍ക്കുറിയുടെ അളവ് കുതിച്ചുയര്‍ത്തുന്ന പ്രകടനവുമായി പ്രേക്ഷകമനം കവര്‍ന്ന തെന്നിന്ത്യന്‍ സ്വപ്ന റാണി നയന്‍താരയാണ് അന്തരീക്ഷ താപം താങ്ങാനാവാതെ കുഴഞ്ഞുവീണത്. യുവതാരം വിശാല്‍ നായകനായി തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ‘സത്യം’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍സ് തളര്‍ന്നു വീണത്.
ഹൈദരബാദില്‍ വച്ച് ചിത്രീകരണം നടക്കുന്ന വേളയിലാണ് സംഭവം. ഉടന്‍ തന്നെ നയന്‍സിനെ നഗരത്തിലെ കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴില്‍ തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്നകയാണ് നയന്‍സ് ഇപ്പോള്‍. നയന്‍സിന്‍റെ ചിത്രങ്ങള്‍ വന്‍ കളക്ഷനാണ് നേടുന്നത്. അജിത്തിന്‍റെ ബില്ലയുടെ വിജയത്തിന് ശേഷം ഈ മാസം പുറത്തിറങ്ങിയ ധനുഷ് നായകനായ ‘യാരെഡി നീ മോഹിനി’ സൂപ്പര്‍ ഹിറ്റിലേയ്ക്ക് കുതിക്കുകയാണ്.
റിലീസ് കേന്ദ്രങ്ങളിലെല്ലാം തന്നെ ഹൌസ് ഫുള്‍ ആയാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം നടക്കുന്നത്. നയന്‍സിന് ഇപ്പോള്‍ തിരക്കിന്‍റെ നാളുകളാണ്. രജനികാന്തിന്‍റെ കുചേലന്‍, പോക്കിരിക്ക് ശേഷം വിജയ് - പ്രഭുദേവ ടീം ഒന്നിക്കുന്ന സിംഗം, അജിത്തിന്‍റെ ഏകന്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളാണ് നയന്‍സിനെ നായികയാക്കി അണിയറയില്‍ ഒരുങ്ങുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | | മണിരത്നം ചിത്രത്തില്‍ കമല്‍ | | ‘നായകന്‍’ എന്ന സിനിമയ്ക്ക് ശേഷം കമലഹാസനും മണിരത്നവും ഒന്നി ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഈ സിനിമ... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഉരുക്കിന്‍റെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില കുതിച്ചു യര്‍ന്ന സാഹചര്യത്തില്‍ വില വര്‍ദ്ധന നടപ്പാ ക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍.... |
| |
|
|
|
|
|
|
|