യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഫയര്‍ എസ്കേപ്: ലാല്‍ പിന്‍മാറി
23 ഏപ്രില്‍ 2008   ( 13:26 IST )
ആരാധകരുടെയും സുഹൃത്തുക്കളുടെയും അഭ്യര്‍ത്ഥന മാനിച്ച് ഫയര്‍ എസ്കേപ് മാജിക്കില്‍ നിന്ന് നടന്‍ മോഹന്‍ലാല്‍ പിന്‍മാറി. ഈ മാസം 27നാണ് മോഹന്‍ലാല്‍ അഗ്നികുണ്ഡത്തില്‍ നിന്ന് രക്ഷപെടുന്ന ‘ബേണിംഗ് ഇല്യൂഷന്‍’ മാജിക് അവതരിപ്പിക്കാനിരുന്നത്. വലിയ വിവാദങ്ങള്‍ ഇതിന്‍റെ പേരില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് മാജിക്കില്‍ നിന്ന് പിന്‍മാറുന്നതെന്ന് മോഹന്‍ലാല്‍ അറിയിച്ചു. മജീഷ്യന്‍ ഗോപിനാഥ് മുതുകാടാണ് മോഹന്‍ലാലിനെ ഈ മാജിക്കിനായി പരിശീലിപ്പിച്ചിരുന്നത്.

അപകടകരമായ ഈ മാജിക് വിദ്യ അവതരിപ്പിക്കുന്നതില്‍ നിന്ന് പിന്‍‌മാറണമെന്ന് സിനിമാരംഗത്തു നിന്നും സാഹിത്യരംഗത്തു നിന്നും കടുത്ത സമ്മര്‍ദ്ദമാണ് മോഹന്‍ലാലിന് മേലുണ്ടായത്. കൂടുതല്‍ സിനിമാതാരങ്ങളും മോഹന്‍ലാല്‍ ഈ വിദ്യ അവതരിപ്പിക്കുന്നതിനോട് വിയോജിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മഹാനായ നടനാണ് മോഹന്‍ലാലെന്നും അദ്ദേഹത്തിന് ചെറിയൊരു പരിക്കേറ്റാല്‍ പോലും അത് അദ്ദേഹത്തിന്‍റെയും സിനിമയുടെയും ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് സിനിമാ താരങ്ങള്‍ അഭിപ്രായപ്പെട്ടത്. ലാലിന്‍റെ ഏറ്റവുമടുത്ത സുഹൃത്തും നിര്‍മ്മാതാവുമായ ആന്‍റണി പെരുമ്പാവൂരും ഈ മാജിക് അവതരണത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

എം മുകുന്ദന്‍ ഉള്‍പ്പടെയുള്ള സാഹിത്യനായകന്‍‌മാരും മോഹന്‍ലാല്‍ മാജിക്കില്‍ നിന്നും പിന്‍‌മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. മജീഷ്യന്‍ സാമ്രാജിന്‍റെ നേതൃത്വത്തിലുള്ള മാന്ത്രികരും ലാലിന്‍റെ ബേണിംഗ് ഇല്യൂഷനെതിരെ രംഗത്തെത്തി. ‘ലാലിനെ കൊലയ്ക്ക് കൊടുക്കരുത്’ എന്നാവശ്യപ്പെട്ടു കൊണ്ട് മജീഷ്യന്‍ സാമ്രാജ് ചൊവ്വാഴ്ച മൊബൈല്‍ മോര്‍ച്ചറിക്കുള്ളില്‍ കിടന്ന് പ്രതിഷേധിച്ചിരുന്നു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അസിനെ തമിഴില്‍ വിലക്കിയേക്കും
മാടമ്പി: ജയസൂര്യ പിന്‍‌മാറി
ദിലീപ് കുഴിമടിയന്‍!
മമ്മൂട്ടിയും ലാലും തമ്മിലടിക്കില്ല
നയന്‍‌സ് സെറ്റില്‍ കുഴഞ്ഞുവീണു
പ്രഭു വീണ്ടും മലയാളത്തില്‍
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace