|
| മമ്മൂട്ടിയും ലാലും തമ്മിലടിക്കില്ല |
| ബുധന്‍, 23 ഏപ്രില്‍ 2008 ( 16:34 IST ) | |
താരസംഘടനയായ അമ്മയുടെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ‘ട്വന്‍റി20’യില്‍ മലയാളത്തിന്‍റെ സ്വന്തം സൂപ്പര്‍താരങ്ങള്‍ തമ്മില്‍ സംഘട്ടനം ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇരുവരും തമ്മിലുള്ള സംഘട്ടനരംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തേ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, അങ്ങനെയൊരു സംഘട്ടന രംഗം ചിത്രീകരിക്കണമെന്ന് ആദ്യം ആലോചിച്ചിരുന്ന അണിയറ പ്രവര്‍ത്തകര്‍ ഒടുവില്‍ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
മോഹന്‍ലാലും മമ്മൂട്ടിയും തമ്മില്‍ വാക്കുകള്‍ കൊണ്ട് പലവട്ടം ഈ ചിത്രത്തില്‍ ഏറ്റുമുട്ടുന്നുണ്ട്. അത് ഒരു സംഘട്ടനത്തിന്‍റെ വക്കില്‍ വരെ എത്തിച്ചേരുന്നുമുണ്ട്. എന്നാല്‍ സംഘര്‍ഷം പൊരിഞ്ഞ അടിയില്‍ എത്തുന്നതിന് മുന്‍പ് മനസിന്‍റെ ബലം കൊണ്ട് ഇരുവരും നിയന്ത്രണം പാലിക്കുന്നതായാണ് സംവിധായകന്‍ ജോഷി ചിത്രീകരിച്ചിരിക്കുന്നത്.
സാജന്‍ സംവിധാനം ചെയ്ത ‘കണ്ടു കണ്ടറിഞ്ഞു‘ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സംഘട്ടന രംഗം അവസാനം ചിത്രീകരിച്ചത്. കാല്‍ നൂറ്റാണ്ടിന് മുന്‍പാണ് അത്. അന്നത്തെ സ്ഥിതിയില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ ഇന്ന് ഏറെ വളര്‍ന്നു. അതുകൊണ്ടു തന്നെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടി ആരെങ്കിലും പരാജയപ്പെടുന്നതായി ചിത്രീകരിച്ചാല്‍ അവരുടെ ആരാധകര്‍ സഹിക്കില്ല. അതിനാല്‍ സംഘട്ടന രംഗം വേണ്ടെന്ന് സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു.
ജൂലൈ ആദ്യ വാരം തിയേറ്ററുകളിലെത്തുന്ന 'ട്വന്‍റി20'യില്‍ മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ നിന്ന് പിന്‍മാറിയ മീരാ ജാസ്‌മിന് പകരം അസിനോ തൃഷയോ അഭിനയിക്കും എന്നും അറിയുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | | മണിരത്നം ചിത്രത്തില്‍ കമല്‍ | | ‘നായകന്‍’ എന്ന സിനിമയ്ക്ക് ശേഷം കമലഹാസനും മണിരത്നവും ഒന്നി ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഈ സിനിമ... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഉരുക്കിന്‍റെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില കുതിച്ചു യര്‍ന്ന സാഹചര്യത്തില്‍ വില വര്‍ദ്ധന നടപ്പാ ക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍.... |
| |
|
|
|
|
|
|
|