യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ദിലീപ് കുഴിമടിയന്‍!
24 ഏപ്രില്‍ 2008   ( 12:10 IST )
ദിലീപ് ഒരു കുഴിമടിയനാണെന്ന് പറഞ്ഞാല്‍ അത്ര പെട്ടെന്ന് ആരും അത് അംഗീകരിച്ചു കൊടുക്കില്ല. കഠിനാദ്ധ്വാനം കൊണ്ടാണ് ദിലീപ് എന്ന നടന്‍ സൂപ്പര്‍താരങ്ങളുടെ നിരയില്‍ എത്തിയതും നിര്‍മ്മാതാവായി വരെ തിളങ്ങിയതും. എന്നാല്‍ താരസംഘടനയായ അമ്മ നിര്‍മ്മിക്കുന്ന ‘ട്വന്‍റി20’യില്‍ ദിലീപിന്‍റെ കഥാപാത്രം കുഴിമടിയനാണ്, അലസനാണ്. പേര് കാര്‍ത്തിക്. വളരെ രസകരമായ ഒരു കഥാപാത്രത്തെയാണ് സിബി കെ തോമസും ഉദയകൃഷ്ണയും ദിലീപിനു വേണ്ടി എഴുതി നല്‍കിയിരിക്കുന്നത്. മുന്‍പ് വിനോദയാത്ര എന്ന ചിത്രത്തില്‍ സമാനസ്വഭാവമുള്ള ഒരു കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. എങ്കിലും ട്വന്‍റി20 വളരെ വ്യത്യസ്തമായ ഒരു അവതരണരീതിയാണ് അവലംബിച്ചിരിക്കുന്നത്.

ഈ ചിത്രത്തില്‍ ദേവരാജപ്രതാപ വര്‍മ എന്ന പാവം മലഞ്ചരക്ക് കച്ചവടക്കാരനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. എന്തു പ്രശ്നങ്ങളെയും വളരെ നിസാരമായി കാണുന്ന അതിബുദ്ധിമാനായ ഒരു കഥാപാത്രം. മമ്മൂട്ടി ട്വന്‍റി20യില്‍ രമേഷ് നമ്പ്യാരാണ്. കരുത്തുറ്റ, ഷാര്‍പ്പായ കഥാപാത്രം. സുരേഷ്ഗോപി സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്നു. പേര് ആന്‍റണി പുന്നക്കാടന്‍. ഒരു സ്വാധീനത്തിനും വഴങ്ങാത്ത ഒരാള്‍.

ജയറാം ഒരു ഡോക്ടറാണ്. പേര് ഡോ. വിനോദ്കുമാര്‍. മുകേഷ് സി ഐ ജയചന്ദ്രനും ജഗദീഷ് പൊലീസ് കോണ്‍സ്റ്റബിള്‍ നകുലനുമാകുന്നു. ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്‍റ്‌ തുടങ്ങിയ ഒരു വലിയ ഹാസ്യ നിരയുണ്ട്. സിദ്ദിഖ്, സായികുമാര്‍, മനോജ് കെ ജയന്‍, ബാബു ആന്‍റണി തുടങ്ങിയവര്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നയന്‍‌താര, കാവ്യാമാധവന്‍, ഗോപിക എന്നിവര്‍ നായികമാര്‍. തൃഷയോ അസിനോ കൂടി അഭിനയിക്കാനുള്ള സാധ്യത കാണുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മണിക്കുട്ടന്‍, ജയസൂര്യ തുടങ്ങിയവരും അഭിനയിക്കുണ്ട്. സംവിധാനം ജോഷി.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മമ്മൂട്ടിയും ലാലും തമ്മിലടിക്കില്ല
ഫയര്‍ എസ്കേപ്: ലാല്‍ ഉറച്ചു തന്നെ
നയന്‍‌സ് സെറ്റില്‍ കുഴഞ്ഞുവീണു
പ്രഭു വീണ്ടും മലയാളത്തില്‍
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
‘നേപ്പാളി‘ക്കെതിരെ നോട്ടീസ്
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace