|
| മാടമ്പി: ജയസൂര്യ പിന്‍മാറി |
| വ്യാഴം, 24 ഏപ്രില്‍ 2008 ( 15:05 IST ) | |
മാടമ്പി എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ജയസൂര്യ പിന്‍മാറി. കാരണം വ്യക്തമായിട്ടില്ല. എങ്കിലും കമലിന്‍റെ ‘മിന്നാമിന്നിക്കൂട്ട’ത്തിലെ നായകവേഷം അഭിനയിക്കുന്നതിനായാണ് മാടമ്പിയിലെ കഥാപാത്രത്തെ വേണ്ടെന്ന് വച്ചതെന്ന് സൂചനയുണ്ട്. രണ്ടു ചിത്രങ്ങളും ഒരേ സമയം ചിത്രീകരണം പുരോഗമിക്കുകയാണ്. നരേന്‍, ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പം നായകവേഷമാണ് മിന്നാമിന്നിക്കൂട്ടത്തില്‍ ജയസൂര്യയുടേത്.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാടമ്പിയില്‍ മോഹന്‍ലാലിന്‍റെ അനുജന്‍റെ വേഷമായിരുന്നു ജയസൂര്യയ്ക്ക് നല്‍കിയിരുന്നത്. കഥാഗതിയില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമായിരുന്നു ഇത്. ഉണ്ണികൃഷ്ണന്‍ ആദ്യം സംവിധാനം ചെയ്ത ‘സ്മാര്‍ട്ട് സിറ്റി’യിലും ജയസൂര്യ അഭിനയിച്ചിരുന്നു. എന്തായാലും ജയസൂര്യയ്ക്ക് പകരം അജ്മല്‍ അഭിനയിക്കുമെന്നാണ് ഒടുവില്‍ കിട്ടിയിട്ടുള്ള വിവരം. തമിഴ് ചിത്രമായ ‘അഞ്ചാതെ‘യുടെ വന്‍ വിജയത്തിന് ശേഷം അജ്മലിന്‍റെ താരമൂല്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
മാടമ്പിയില്‍ ജയസൂര്യയുടെ നായികയായി ഭാമയെയാണ് നിശ്ചയിച്ചിരുന്നത്. ജയസൂര്യ മാറി അജ്മല്‍ വന്നതോടെ ഭാമയുടെ കാര്യത്തിലും സംവിധായകന്‍ ഒന്നു മാറി ചിന്തിച്ചു. ഭാമയ്ക്ക് പകരം പഞ്ചാബി സുന്ദരിയായ മല്ലികാ കപൂര്‍ അജ്മലിന്‍റെ നായികയാകും. വിനയന്‍ സംവിധാനം ചെയ്ത ‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലെ നായികയായിരുന്നു മല്ലികാ കപൂര്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|