യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
പഴശ്ശിരാജയ്ക്ക് കഷ്ടകാലം ഒഴിയുന്നില്ല
വെള്ളി, 25 ഏപ്രില്‍ 2008   ( 11:53 IST )
പഴശ്ശിരാജ എന്ന സിനിമ എന്ന് പുറത്തു വരും എന്നത് ഇപ്പോള്‍ സംവിധായകന് പോലും ഉറപ്പു പറയാനാകാത്ത സ്ഥിതിയാണ്. ചിത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ കഷ്ടകാലം ബാധിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. പഴശ്ശിരാജയുടെ ചിത്രീകരണത്തിനിടെ തുടര്‍ച്ചയായി ദുരന്തങ്ങള്‍ സംഭവിക്കുകയാണ്. ഈ സിനിമയുടെ വസ്ത്രാലങ്കാരം നിര്‍വഹിച്ചിരുന്ന വജ്രമണി ഹൃദയാഘാതം മൂലം മരിച്ചതാണ് പഴശിരാജയ്ക്ക് ഏറ്റവും ഒടുവില്‍ കിട്ടിയ ആഘാതം. സംഭവത്തെ തുടര്‍ന്ന് കുടകിലെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്.

ചെന്നൈ സ്വദേശിയായ വജ്രമണി പഴശ്ശിരാജയുടെ ചിത്രീകരണം നടക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഇതോടെ പഴശ്ശിരാജയുടെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിലായി. എട്ടുകോടിക്കു മേല്‍ ബജറ്റ് വരുന്ന ഈ ഹരിഹരന്‍ - എം ടി - മമ്മൂട്ടി ചിത്രം ഷൂട്ടിംഗ് ഷെഡ്യൂളുകളുടെ കാര്യത്തിലും റെക്കോര്‍ഡാകുകയാണ്. ഈ വിഷുവിന് പ്രദര്‍ശനത്തിനെത്തിക്കാനിരുന്ന പഴശ്ശിരാജ വരുന്ന ഓണക്കാലത്തും തിയേറ്ററുകളിലെത്തില്ല എന്നാണ് അറിയുന്നത്.

സിനിമയുടെ ചിത്രീകരണം ആരംഭിച്ച നാളുകളില്‍ മഴയായിരുന്നു പ്രധാന തടസം. കനത്ത മഴയെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വച്ചു. പിന്നീട് ഒന്നൊഴിയാതെ ദുരന്തങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. ചിത്രീകരണം നടന്നു വന്ന തറവാട്ടിലെ കാരണവര്‍ അന്തരിച്ചതും, ഊര്‍മ്മിള ഉണ്ണിയുടെ പിതാവിന്‍റെ മരണവും ചിത്രീകരണത്തിന് തടസമായി. പഴശ്ശിയുടെ ചിത്രീകരണത്തിനായി കുതിരയെ കൊണ്ടു വന്ന ലോറി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചതും ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കാന്‍ കാരണമായി. വേനല്‍ മഴയും ചിത്രത്തിന് തടസങ്ങള്‍ സൃഷ്ടിച്ചു. മലയാളത്തിലെയും തമിഴിലെയും കന്നഡത്തിലെയും മറ്റും താരങ്ങള്‍ അണിനിരക്കുന്നതിനാല്‍ അവരുടെ ഡേറ്റ് പ്രശ്നങ്ങളും സംവിധായകന് തലവേദനയായി.

വിഘാതങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ടെങ്കിലും അതൊക്കെ എക്കാലത്തെയും മികച്ച ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ബുദ്ധിമുട്ടുകളുടെ ഭാഗമാണെന്ന് ആശ്വസിക്കുകയാണ് ഹരിഹരനും കൂട്ടരും.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അസിനെ തമിഴില്‍ വിലക്കിയേക്കും
മാടമ്പി: ജയസൂര്യ പിന്‍‌മാറി
ദിലീപ് കുഴിമടിയന്‍!
മമ്മൂട്ടിയും ലാലും തമ്മിലടിക്കില്ല
ഫയര്‍ എസ്കേപ്: ലാല്‍ പിന്‍മാറി
നയന്‍‌സ് സെറ്റില്‍ കുഴഞ്ഞുവീണു
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace