|
| ദിലീപ് വീണ്ടും കള്ളനാകുന്നു |
| വെള്ളി, 25 ഏപ്രില്‍ 2008 ( 12:51 IST ) | |
മലയാള സിനിമയിലെ ചരിത്ര വിജയമായിരുന്നു ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവന്‍. ദിലീപിന്‍റെ താരമൂല്യം കുത്തനെ ഉയര്‍ത്തിയ ചിത്രമായിരുന്നു അത്. കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ താരമായി ദിലീപിനെ ഉയര്‍ത്തിയത് ആ സിനിമയിലെ നിര്‍ദോഷിയായ കള്ളന്‍ വേഷമാണ്. ചേക്ക് എന്ന ഗ്രാമത്തിന്‍റെ സ്വന്തം കള്ളനായിരുന്നു മീശമാധവന്‍. അവന്‍ മോഷ്ടിക്കുന്നത് അത്ര വലിയ തെറ്റായി ആരും കാണുന്നില്ല. മൊത്തത്തില്‍ ‘നന്‍മയുള്ളൊരു കള്ളന്‍‘.
അടുത്തകാലത്തായി ദിലീപിന് കഷ്ടകാലമാണ്. അദ്ദേഹത്തിന്‍റേതായി ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് പരാജയപ്പെടുന്നു. ആക്ഷന്‍ ചെയ്താലും കോമഡി ചെയ്താലും കുടുംബകഥ ചെയ്താലും പരാജയം. എന്തായാലും ഈ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ തന്‍റെ മാസ്റ്റര്‍പീസായ കള്ളന്‍ വേഷം ഒരിക്കല്‍ കൂടി അണിയാന്‍ തയ്യാറെടുക്കുകയാണ് ദിലീപ്.
ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ‘കള്ളന്‍റെ കഥ’ എന്ന ചിത്രത്തിലാണ് ദിലീപ് വീണ്ടും കള്ളനാകുന്നത്. ഉള്ളാട്ടില്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. വിന്‍റര്‍ എന്ന ചിത്രത്തിന് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയറാമും ഭാവനയും ജോഡികളായി അഭിനയിച്ച ഹൊറര്‍ ചിത്രമായ ‘വിന്‍റര്‍’ ഇനിയും പുറത്തു വന്നിട്ടില്ല. എന്തായാലും ദിലീപിനൊപ്പം ഭാഗ്യം പരീക്ഷിക്കാനിറങ്ങുകയാണ് ദീപു കരുണാകരന്‍.
വാല്‍ക്കഷണം: കള്ളന്‍ വേഷം ദിലീപിന്‍റെ മാത്രം കുത്തകയാണെന്ന് കരുതാന്‍ വരട്ടെ. പൃഥ്വിരാജും ഉടനെ കള്ളനാകാന്‍ ഒരുങ്ങുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന റോബിന്‍ ഹുഡ് എന്ന ചിത്രത്തിലാണ് പൃഥ്വിയുടെ കള്ളന്‍ വേഷം. ഏതു കള്ളനാണ് പ്രേക്ഷകരുടെ ഹൃദയം മോഷ്ടിക്കുന്നതെന്ന് കാത്തിരുന്നു കാണാം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|