|
| സൂര്യയും ജ്യോതികയും വീണ്ടും |
| വെള്ളി, 25 ഏപ്രില്‍ 2008 ( 15:48 IST ) | |
വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുന്ന നടിമാര്‍ സിനിമാലോകത്തേക്ക് തിരിച്ചു വരുന്നത് സാധാരണയാണ്. ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. സിമ്രാന്‍, ഉര്‍വശി, ജ്യോതിര്‍മയി അങ്ങനെ എത്രയെത്ര പേര്‍. ഇപ്പോഴിതാ ജ്യോതികയും തിരിച്ചു വരികയാണ്. സൂര്യയെ വിവാഹം കഴിച്ച ശേഷം സിനിമാ ലോകത്തു നിന്ന് അകന്നു പോയ ജ്യോതിക മടങ്ങി വരവിലും സൂര്യയ്ക്കൊപ്പമാണ് അഭിനയിക്കുന്നത്.
പ്രേക്ഷകരുടെ ഇഷ്ടജോഡിയായിരുന്ന സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നത് പക്ഷേ സിനിമയ്ക്കു വേണ്ടിയല്ല. ബുദ്ധിവളര്‍ച്ചയെയും അതുമായി ബന്ധപ്പെട്ട രോഗങ്ങളെയും കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററിയിലാണ് സൂര്യ - ജ്യോതിക ദമ്പതികള്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം രോഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താനും അവരില്‍ ബോധവത്കരണം നടത്താനുമായാണ് ഈ ഡോക്യുമെന്‍ററി നിര്‍മ്മിക്കുന്നത്.
തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയായ തങ്കം തേനരശിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഡോക്യുമെന്‍ററിയുടെ നിര്‍മ്മാണം. കണ്ട നാള്‍ മുതല്‍, കണ്ണാമ്മൂച്ചി ഏനടാ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായികയായ വി പ്രിയയാണ് ഈ ഡോക്യുമെന്‍ററി സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ കെ വി ആനന്ദ് നിര്‍വഹിക്കുന്നു.
സൂര്യയുടെയും ജ്യോതികയുടെയും ജനപ്രീതി ഡോക്യുമെന്‍ററിക്ക് ഗുണം ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു. ഡോക്യുമെന്‍ററിയില്‍ മാത്രമല്ലാതെ സിനിമയിലും ഈ ജോഡികള്‍ ഒന്നിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|