യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
വിക്രം ചിത്രത്തില്‍ പൃഥ്വിയും
ശനി, 26 ഏപ്രില്‍ 2008   ( 10:33 IST )
വിക്രം നായകനാകുന്ന മണിരത്നം ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നു. കഥയില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് പൃഥ്വി പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തില്‍ കമലഹാസനും അഭിനയിക്കുന്നുണ്ട്. ഐശ്വര്യാ റായിയാണ് നായിക.

തമിഴിലും ഹിന്ദിയിലുമായാണ് മണിരത്നം ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലും നായിക ഐശ്വര്യ തന്നെ. ഹിന്ദിയില്‍ അഭിഷേക് ബച്ചനാണ് നായകന്‍. ഹിന്ദി ചിത്രത്തിലും വിക്രം അഭിനയിക്കുന്നുണ്ട്. തമിഴില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ഹിന്ദി പതിപ്പില്‍ വിക്രം അവതരിപ്പിക്കുകയെന്ന് സൂചനയുണ്ട്.

മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ഈ സിനിമ കൂടാതെ മദ്രാസ് ടാക്കീസിന്‍റെ ബാനറില്‍ മണിരത്നം നിര്‍മ്മിക്കുന്ന ഒരു ചിത്രത്തില്‍ നായകനായും പൃഥ്വി അഭിനയിക്കുണ്ട്. മണിരത്നത്തിന്‍റെ മുഖ്യ സഹായികളിലൊരാള്‍ ആ ചിത്രം സംവിധാനം ചെയ്യും.

വിക്രം നായകനാകുന്ന സിനിമയുടെ കഥയെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കമലഹാസന് ഈ സിനിമയില്‍ അതിഥിവേഷമായിരിക്കും എന്നറിയുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സൂര്യയും ജ്യോതികയും വീണ്ടും
ദിലീപ് വീണ്ടും കള്ളനാകുന്നു
പഴശ്ശിരാജയ്ക്ക് കഷ്ടകാലം ഒഴിയുന്നില്ല
അസിനെ തമിഴില്‍ വിലക്കിയേക്കും
മാടമ്പി: ജയസൂര്യ പിന്‍‌മാറി
ദിലീപ് കുഴിമടിയന്‍!
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace