|
| ലാലിനൊപ്പം അഭിനയിക്കാന്‍ വിവേകില്ല |
| ശനി, 26 ഏപ്രില്‍ 2008 ( 12:35 IST ) | |
മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘കാര്‍ഗില്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്‌റോയിയും അഭിനയിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള മേജറിന്‍റെ ക്ഷണം വിവേക് ഒബ്‌റോയി നിരസിച്ചിരിക്കുകയാണ്.
“മോഹന്‍ലാലിനൊപ്പം കമ്പനി എന്ന ചിത്രത്തില്‍ വിവേക് അഭിനയിച്ചിരുന്നു. ഇപ്പോള്‍ കാര്‍ഗില്‍ എന്ന ചിത്രത്തിനു വേണ്ടി അങ്ങനെ ഒരു ക്ഷണം വന്നിരിക്കുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കേണ്ട എന്നാണ് തീരുമാനം” വിവേകുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. കാര്‍ഗിലിലെ വേഷം വിവേക് വേണ്ടെന്ന് വച്ചതോടെ ബോളിവുഡിലെ മറ്റേതെങ്കിലും വമ്പനെ അഭിനയിപ്പിക്കാനുള്ള ശ്രമം മേജര്‍ രവി ആരംഭിച്ചതായാണ് സൂചന.
രംഗ് ദേ ബസന്തിയുടെ തിരക്കഥാകൃത്തായ റെന്‍സില്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിവേക് ഒബ്‌റോയ് ഇനി അഭിനയിക്കുന്നത്. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ സെയ്‌ഫ് അലിഖാന്‍, കരീന കപൂര്‍ എന്നിവരും താരങ്ങളാണ്. അപൂര്‍വ ലാഖിയയുടെ പുതിയ ചിത്രത്തിലും വിവേകാണ് നായകന്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|