|
| നയന്‍സിന്‍റെ പകരക്കാരിയായി തൃഷ? |
| ചെന്നൈ(ഏജന്‍സി), ശനി, 26 ഏപ്രില്‍ 2008 ( 16:10 IST ) | |
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ ഇളയ ദളപതി വിജയ്ക്കൊപ്പം ഇനി കോളിവുഡ് താരം തൃഷ തിളങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. കോളിവുഡിന്‍റെ സ്വപ്നസുന്ദരി നയന്‍ താരയ്ക്ക് പകരക്കാരിയാണ് തൃഷ എത്തുന്നത്. ചെന്നൈയില്‍ നടക്കുന്ന ടീമിന്‍റെ കളികള്‍ക്ക് എത്തണമെന്ന നിബന്ധന പാലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നയന്‍താരയെ അംബസാഡര്‍ പദവിയില്‍ നിന്ന് നീക്കിയത്.
ബുധനാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈയില്‍ നടന്ന മത്സരത്തിന് എത്താന്‍ നയന്‍താരയ്ക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം തമിഴ് ചിത്രമായ കുചേലന്‍റെ ഷൂട്ടിങ്ങിനിടയ്ക്ക് അവര്‍ കുഴഞ്ഞുവീഴുകയുണ്ടായി. ഇതോടെ ചെന്നൈ ടീമിന് ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ സൂപ്പര്‍താരം വിജയ് മാത്രമേ ഉണ്ടാവൂ എന്ന് ടീം അധികൃതര്‍ അറിയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
വിജയ്‌യുടെ പുറത്തിറങ്ങാനിരിക്കുന്ന ‘കുരുവി‘ എന്ന ചിത്രത്തിലെ നായികയും തൃഷയാണ്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ബ്രാന്‍ഡ് അംബാസഡറാകുമോ എന്നതിനെക്കുറിച്ച് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നയന്‍താര തമിഴില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ തൃഷ തമിഴില്‍ തിളങ്ങിനില്‍ക്കുകയായിരുന്നു. നയന്‍താര ഗ്ലാമറിലൂടെ തമിഴ് മനസ് കീഴടക്കി തുടങ്ങിയപ്പോള്‍ തൃഷ തെലുങ്കിലേക്ക് നീങ്ങി. അസിന്‍ തമിഴില്‍ പുതിയ സിനിമകള്‍ വേണ്ടെന്നു വച്ച് ബോളിവുഡിലേക്ക് കടന്നതോടെ തമിഴില്‍ നമ്പര്‍ വണ്‍ സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിലായിരുന്നു ഇരുവരും. ‘ബില്ല‘ എന്ന സൂപ്പര്‍ ഹിറ്റിലൂടെ നയന്‍ തമിഴിന്‍റെ സ്വപ്നസുന്ദരിയായി മാറുകയും തൃഷയുടെ ‘ഭീമ‘ വേണ്ടത്ര ശ്രദ്ധിയ്ക്കപ്പെടാതെ പോകുകയും ചെയ്തതോടെ ഇരുവരും തമ്മിലുള്ള പോര് മുറുകി. ഇപ്പോള്‍ അത് വെള്ളിത്തിരയില്‍ നിന്ന് കളിക്കളത്തിലെത്തിയിരിക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|