|
| ബൈക്ക് സ്റ്റണ്ടുമായി മമ്മൂട്ടി |
| ഞായര്‍, 27 ഏപ്രില്‍ 2008 ( 13:10 IST ) | |
ആരാധകരുടെയും സുഹൃത്തുക്കളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ ഫയര്‍ എസ്ക്കേപ്പില്‍ നിന്ന് പിന്‍മാറിയെങ്കിലും സാഹസിക പ്രകടനങ്ങളുമായി മറ്റൊരു സൂപ്പര്‍ താരം എത്തുന്നു. മലയാളികളുടെ മെഗാതാരം മമൂട്ടിയാണ് ബൈക് സ്റ്റണ്ട് നടത്താനൊരുങ്ങുന്നത്.
ഇതില്‍ നിന്ന് മമ്മൂട്ടിയെ ആര്‍ക്കും പിന്‍തിരിപ്പിക്കാനാവുമെന്നും തോന്നുന്നില്ല. കാരണം വെള്ളിത്തിരയിലാണ് മമ്മൂട്ടിയുടെ സാഹസിക പ്രകടനം. ജോണി ആന്‍റണി ഒരുക്കുന്ന പട്ടണത്തില്‍ ഭൂതത്തിലാണ് മമ്മൂട്ടി ബൈക്ക് സ്റ്റണ്ട് അവതരിപ്പിക്കുന്നത്.
കെ ജി ജോര്‍ജിന്‍റെ ‘മേള‘ എന്ന സിനിമയിലും പി ജി വിശ്വംഭരന്‍റെ ‘കാര്‍ണിവല്‍‘ എന്ന ചിത്രത്തിലും മമ്മൂട്ടി ബൈക്ക് കൊണ്ട് അഭ്യാസങ്ങള്‍ കാണിച്ചിട്ടുണ്ട്. അതും സര്‍ക്കസിലായിരുന്നു. പട്ടണത്തില്‍ ഭൂതത്തിലും ബൈക്ക് സര്‍ക്കസില്‍ കൂടി പ്രാവീണ്യമുള്ള ഒരു ബൈക്ക് റേസറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
സിബി കെ തോമസ്, ഉദയ് കൃഷ്‌ണ ജോഡികള്‍ തിരക്കഥയൊരുക്കുന്ന ഈ ചിത്രം ഹാസ്യത്തിനും, ത്രില്ലറിനും ഒരു പോലെ പ്രാധാന്യം കല്‍പ്പിക്കുന്നതാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് വരുന്ന ജൂണില്‍ ആരംഭിക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|