|
| ഭൂത്‌നാഥ് മേയ് ഒമ്പതിന് |
| 28 ഏപ്രില്‍ 2008 ( 10:06 IST ) | |
അമിതാഭ് ബച്ചന്‍ നിറഞ്ഞാടുന്ന ഒരു സിനിമ മേയ് ഒമ്പതിന് റിലീസാകും. നവാഗതനായ വിവേക് ശര്‍മ സംവിധാനം ചെയ്യുന്ന ‘ഭൂത്‌നാഥ്’ കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രമായിരിക്കുമെന്നാണ് ആദ്യ വിലയിരുത്തല്‍. ബി ആര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബച്ചന്‍റെ വന്‍ ഹിറ്റായ ‘സമീര്‍’ പോലുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാണ് ബി ആര്‍ ഫിലിംസ്. അതു കൊണ്ടു തന്നെ ബിഗ്‌ബിയും ഈ ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയിലാണ്.
വേനലവധിക്കാലത്ത് റിലീസ് ചെയ്യുന്നത് ഭൂത്നാഥിന് ഗുണം ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അഭിപ്രായം. എന്നാല്‍ ഈ ചിത്രത്തിന് ഒരു എതിരാളിയുണ്ട്. രാജ് സിപ്പി സംവിധാനം ചെയ്യുന്ന ‘ജിമ്മി’ എന്ന സിനിമ. ജിമ്മി റിലീസാകുന്നതും മേയ് ഒമ്പതിനാണ്. മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മിമോ ചക്രവര്‍ത്തി നായകനാകുന്ന സിനിമ എന്ന പ്രത്യേകതയാണ് ജിമ്മിക്കുള്ളത്.
മുന്‍പ് ഓം ശാന്തി ഓം, സാവരിയ എന്നീ ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്തതിന്‍റെ അനുഭവം ബോളിവുഡ് പ്രേക്ഷകര്‍ മറക്കാനിടയില്ല. ഷാരുഖ് ചിത്രത്തിന്‍റെ ആഘോഷത്തിമര്‍പ്പില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ സാവരിയ ഒഴുകിപ്പോയി. ആ അനുഭവം ജിമ്മിക്കുണ്ടാകുമോ എന്ന ഭയം ചിലര്‍ക്കെങ്കിലും ഉണ്ട്. എന്നാം ജിമ്മിയിലെ നായകന്‍ മിമോ ചിത്രത്തെ കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു - “മറ്റ് ചിത്രങ്ങളൊന്നും ഇല്ലാത്ത സമയത്ത് റിലീസ് ചെയ്യാം എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അമിതാഭ് ബച്ചന്‍ എനിക്ക് ദൈവത്തെപ്പോലെയാണ്. അദ്ദേഹത്തോട് മത്സരിക്കുക എന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഭൂത്‌നാഥും ജിമ്മിയും വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ്. മികച്ച സിനിമകളുമാണ്. അതിനാല്‍ രണ്ടു ചിത്രങ്ങളും ജനങ്ങള്‍ കാണുമെന്നും വിജയിപ്പിക്കുമെന്നുമാണ് വിശ്വാസം”.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|