യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കുരുവി പറക്കാനൊരുങ്ങുന്നു
28 ഏപ്രില്‍ 2008   ( 13:20 IST )
വിജയ് നായകനാകുന്ന പുതിയ തമിഴ് ചിത്രം കുരുവി മേയ് ഒന്നിന് റിലീസാകും. തൃഷയാണ് ഈ ചിത്രത്തില്‍ വിജയിന്‍റെ നായിക. തമിഴ്നാട്ടില്‍ 300 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. കേരളത്തിലെ 55 തിയേറ്ററുകളില്‍ കുരുവി റിലീസാകും. വിജയ് ചിത്രങ്ങള്‍ക്ക് എന്നും കേരളത്തില്‍ നല്ല മാര്‍ക്കറ്റുണ്ട്. പോക്കിരി കേരളത്തില്‍ 150 ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിലെ പ്രശസ്ത നിര്‍മ്മാതാവായ മഹിയാണ് കുരുവിയുടെ കേരളത്തിലെ വിതരണാവകാശം വന്‍ തുക മുടക്കി സ്വന്തമാക്കിയിരിക്കുന്നത്.

കല്‍ക്കരി ഖനികളില്‍ രാപ്പകല്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ഖനിയുടമകള്‍ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കുന്ന ചിത്രമാണ് കുരുവിയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഖനിത്തൊഴിലാളികളുടെ രക്ഷകനായാണ് ഈ ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികളുടെ പിന്തുണയുള്ള നായകന്‍. അഴകിയ തമിഴ് മകന്‍ നല്‍കിയ പരാജയത്തിന്‍റെ ക്ഷീണം മറി കടക്കാന്‍ ഈ സിനിമയിലൂടെ കഴിയുമെന്നാണ് വിജയ് കണക്കു കൂട്ടുന്നത്.

ഹിറ്റ്‌മേക്കര്‍ ധരണിയാണ് കുരുവി സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് - തൃഷ ജോഡി ഇത് നാലാം തവണയാണ് ഒന്നിക്കുന്നത്. കരുണാനിധിയുടെ ചെറുമകനായ ഉദയാനിധി സ്റ്റാലിനാണ് നിര്‍മ്മാതാവ്. മറ്റൊരു ഗില്ലി ആകുമെന്ന പ്രതീക്ഷയാണ് ഈ ചിത്രത്തെക്കുറിച്ച് തമിഴ് സിനിമാലോകത്തിനുള്ളത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഭൂത്‌നാഥ് മേയ് ഒമ്പതിന്
ബൈക്ക് സ്റ്റണ്ടുമായി മമ്മൂട്ടി
നയന്‍സിന്‍റെ പകരക്കാരിയായി തൃഷ?
ലാലിനൊപ്പം അഭിനയിക്കാന്‍ വിവേകില്ല
വിക്രം ചിത്രത്തില്‍ പൃഥ്വിയും
സൂര്യയും ജ്യോതികയും വീണ്ടും
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace