യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
തളത്തില്‍ ദിനേശന്‍ സ്പീക്കിംഗ്...
28 ഏപ്രില്‍ 2008   ( 15:29 IST )
“ബഹുമാനപ്പെട്ട ഡോക്‍ടര്‍, എന്‍റെ എല്ലാ സംശയങ്ങള്‍ക്കും മറുപടി ലഭിക്കും എന്ന വിശ്വാസത്തിലാണ് ഈ കത്തെഴുതുന്നത്. ഞാന്‍ ആകെ പ്രതിസന്ധിയിലാണ് ഡോക്‍ടര്‍. ഉടന്‍ തന്നെ ഞാന്‍ വിവാഹിതനാകുകയാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി അതി സുന്ദരിയാണ്. ഞാന്‍ നന്നേ കറുത്തിട്ടാണ്. ഉയരവുമില്ല. അവള്‍ക്കെന്നെ ഇഷ്ടമാകുമോ? അവളുടെ മനസില്‍ ഒരിടം നേടാന്‍ എന്താണ് ചെയ്യേണ്ടത്? ഉടന്‍ മറുപടി പ്രതീക്ഷിക്കുന്നു - എന്ന്, തളത്തില്‍ ദിനേശന്‍”

‘വടക്കുനോക്കിയന്ത്രം’ എന്ന ചിത്രത്തിലെ ആ പ്രശ്സ്തമായ കത്ത് തമിഴ് സിനിമയിലും ചിരിയുടെ പൂരം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. അതെ, ശ്രീനിവാസന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘വടക്കുനോക്കിയന്ത്രം’ തമിഴില്‍ റീമേക്ക് ചെയ്യുകയാണ്.

തളത്തില്‍ ദിനേശനെന്ന സംശയരോഗിയായ ആ ഭര്‍ത്താവിനെ ആരാണ് മറക്കുക? ‘ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയ ഒരാള്‍...’ എന്നു തുടങ്ങുന്ന ഫലിതം പറഞ്ഞ് സ്വയം പൊട്ടിച്ചിരിക്കുന്ന തളത്തില്‍ ദിനേശന്‍ ശ്രീനിവാസന്‍റെ ഏറ്റവും മനോഹരമായ ഒരു കഥാപാത്രമാണ്. ശ്രീനിയുടെ ആ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് കരുണാസാണ്.

പാര്‍വതി അവതരിപ്പിച്ച കഥാപാത്രമായി മലയാളി താരം കാര്‍ത്തിക അഭിനയിക്കും. ഈ ചിത്രത്തോടെ തമിഴില്‍ ചുവടുറപ്പിക്കാനാകുമെന്നാണ് കാര്‍ത്തിക പ്രതീക്ഷിക്കുന്നത്. എന്തായാലും തളത്തില്‍ ദിനേശന്‍റെ നമ്പരുകള്‍ തമിഴില്‍ ചിരിയുയര്‍ത്തുമോ എന്ന് കാത്തിരുന്ന് കാണാം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കുരുവി പറക്കാനൊരുങ്ങുന്നു
ഭൂത്‌നാഥ് മേയ് ഒമ്പതിന്
ബൈക്ക് സ്റ്റണ്ടുമായി മമ്മൂട്ടി
നയന്‍സിന്‍റെ പകരക്കാരിയായി തൃഷ?
ലാലിനൊപ്പം അഭിനയിക്കാന്‍ വിവേകില്ല
വിക്രം ചിത്രത്തില്‍ പൃഥ്വിയും
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace